വയനാട്ടിൽ നാല് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പോലീസ് പിടിയിലായി.

കൽപ്പറ്റ: മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലെ ചോലാടി പോലീസ് ചെക്ക് പോസ്റ്റിനടുത്ത് നിന്നും ഇന്നലെ രാത്രി കാറിൽ കടത്തുകയായിരുന്ന നാല് കിലോയോളം കഞ്ചാവുമായാണ് മൂന്ന് യുവാക്കളെ പിടികൂടിയത് . ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, മേപ്പാടി എസ്.ഐ വി .പി സിറാജും, സംഘവും നടത്തിയ സംയുക്ത പരിശോധനയിലാണ് കണ്ണൂർ കാമ്പല്ലൂർ സ്വദേശി അജിത്ത് വി.സത്യൻ (25), ചൂരൽമല സ്വദേശി അജിത്ത് (29), കമ്പളക്കാട് സ്വദേശി ഷിജാസുൽ റസ്ലൻ (25) എന്നിവരെ അറസ്റ്റു ചെയ്തത്.
കാറിന്റെ ബോണറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇവർ സഞ്ചരിച്ച കെ എൽ 27 ബി 9767 നമ്പർ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ ഉച്ചയോടെ കൽപ്പറ്റ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Previous post അഡോറ സപ്പോർട്ടേഴ്സിൻ്റെ സൗജന്യ ഫിസിയോ തെറാപ്പി ആൻ്റ് റീഹാബിലിറ്റേഷൻ സെൻ്റർ തറക്കല്ലിടൽ മൂന്നിന്
Next post സൈനികനെ മർദ്ദിച്ച് തടവിലാക്കിയതിനെതിരെ വിമുക്ത ഭടൻമാരും കുടുംബാംഗങ്ങളും നാളെ കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തും
Close

Thank you for visiting Malayalanad.in