അഡോറ സപ്പോർട്ടേഴ്സിൻ്റെ സൗജന്യ ഫിസിയോ തെറാപ്പി ആൻ്റ് റീഹാബിലിറ്റേഷൻ സെൻ്റർ തറക്കല്ലിടൽ മൂന്നിന്

കൽപ്പറ്റ:
ബത്തേരി ആസ്ഥാനമായി 1998-ൽ പ്രവർത്തനമാരംഭിച്ച അഡോറ സപ്പോർട്ടേഴ്സിൻ്റെ സ്വപ്ന പദ്ധതിയായ ഏയ്ഞ്ചൽസ് ഹോമിൻ്റെ തറക്കല്ലിൽ നവംബർ മൂന്നിന് നടവയലിൽ നടക്കും. സൗജന്യ ഫിസിയൊ തെറാപ്പി ആൻ്റ് റീഹാബിലിറ്റേഷൻ സെൻ്ററായിരിക്കും ഇതെന്ന് അഡോറ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നട്ടെല്ലിന് ക്ഷതം സംഭവിച്ചു വർഷങ്ങളായി വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ തളച്ചിടപ്പെട്ട നൂറു കണക്കിന് പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി ചികിത്സ നൽകി സ്വന്തം കാലിൽ നിൽക്കാൻ ഉള്ള ശേഷി ഉണ്ടാക്കി കൊടുക്കുക എന്ന ഉദ്ദേശത്തിലാണ് ഈ സ്ഥാപനം തുടങ്ങുന്നത് എന്ന് ഭാരവാഹികൾ പറഞ്ഞു.
ഇരുപതിനായിരം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന ഈ സമുച്ചയത്തിന്റെ നിർമാണം പൂർത്തിയാക്കി പ്രവർത്തന സജ്ജമാക്കാൻ ഏകദേശം 6 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത് .3000 രൂപ വീതം ഇരുപതിനായിരം പേർ സംഭാവന നൽകിയാണ് ഈ തുക സമാഹരിക്കുന്നത്. അഡോറയുടെ ട്രഷറർ സതീശൻ അദ്ദേഹത്തിൻ്റെ പിതാവിൻ്റെ സ്മരണാർത്ഥം വിലക്ക് വാങ്ങി നൽകിയ രണ്ടേക്കർ സ്ഥലത്താണ് കേന്ദ്രം നിർമ്മിക്കുന്നതെന്ന് ചെയർപേഴ്സൺ നർഗീസ് ബീഗം, സെക്രട്ടറി താരിഖ് അൻവർ എന്നിവർ പറഞ്ഞു.
അഡോറയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായി നിന്ന സുമനസ്സുകളുടെ സഹകരണത്തോടെ മാത്രമേ ഈ പദ്ധതി പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂവെന്ന് ഭാരവാഹികൾ പറഞ്ഞു.
90 വീടുകൾ ഇതുവരെ സൗജന്യമായി നിർമ്മിച്ചു നൽകി. 50 കുടിവെള്ള പദ്ധതികൾ യാഥാർത്യമാക്കി. രണ്ട് ആംബുലൻസുകൾ രോഗികൾക്കായി സേവനം ചെയ്യുന്നുണ്ട്. അഡോറ എയ്ഞ്ചൽസ് കളക്ഷൻ എന്ന സൗജന്യ ‘വസ്ത്ര വിതരണ സ്ഥാപനങ്ങളിലൂടെ ഒരു ലക്ഷത്തിലധികം പേർക്ക് വസ്ത്രങ്ങൾ വിതരണം വിതരണം ചെയ്യാൻ സാധിച്ചുവെന്നും ഇവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി വിദ്യാർത്ഥി ക്യാമ്പ് വയനാട്ടിൽ ആരംഭിച്ചു
Next post വയനാട്ടിൽ നാല് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പോലീസ് പിടിയിലായി.
Close

Thank you for visiting Malayalanad.in