അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി വിദ്യാർത്ഥി ക്യാമ്പ് വയനാട്ടിൽ ആരംഭിച്ചു

മാനന്തവാടി:
അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി സാമൂഹിക പ്രവർത്തന വിഭാഗം വിദ്യാർഥികൾ തലപ്പുഴ പുതിയിടം കുസുമഗിരി സ്കൂളിന്റെ സഹകരണത്തോടെ നടത്തുന്ന അഞ്ച് ദിവസത്തെ ക്യാമ്പ് ആരംഭിച്ചു .
മാനന്തവാടി എം എൽ എ. ഒ. ആർ കേളു ഉദ്ഘാടനം നിർവഹിച്ചു.
ക്യാമ്പിൻ്റെ ഭാഗമായി തവിഞ്ഞാലിൽ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌, മാതാപിതാക്കൾക്കു വേണ്ടിയുള്ള സെമിനാർ ലഹരി വിരുദ്ധ ബോധവത്കരണ തെരുവ് നാടക എന്നിവ നടത്തി. ഗ്രാമപഞ്ചായത്ത്‌ വികസന കമ്മിറ്റി ചെയർമാൻ ലൈജി തോമസ്, പി ടി എ വൈസ് പ്രസിഡന്റ്‌ എസ് വി പ്രകാശൻ, അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മിഷൻ ഓഫീസ് ജീവനക്കാരി സനുജ കെ എസ് എന്നിവർ ആശംസ അർപ്പിച്ചു. മാതാപിതകൾക്കായുള്ള ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ എം എസ് ഡബ്ലിയു വിദ്യാർത്ഥിയായ കുമാരി ഹസ്ന ഹസ്സൻ നേതൃത്വം നൽകി.ക്യാമ്പ് ഇൻ ചാർജ് ഷെറിൻ പോൾ, ഡോ സേവിയർ വിനയരാജ്, ക്യാമ്പ് സ്റ്റുഡന്റ് കോർഡിനേറ്റഴ്‌സ് ആയ സിസ്റ്റർ മരിയ, നോയൽ പി ജെ,. എം എസ് ഡബ്ലിയു വിദ്യാർത്ഥി സൈജു ജോസ് എന്നിവർ സംസാരിച്ചു.
നാലാം തിയതി വരെ നടക്കുന്ന ക്യാമ്പിൻ്റെ ഭാഗമായി ലഹരി വിരുദ്ധ റാലി, ശൂചീകരണം, വിവിധ പ്രദേശങ്ങളിൽ തെരുവ് നാടക അവതരണം എന്നിവ നടക്കും

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡോ. പി. പി. അബ്ദുൽ റസാഖിന് ലഫ്റ്റനൻ്റ് പദവി
Next post അഡോറ സപ്പോർട്ടേഴ്സിൻ്റെ സൗജന്യ ഫിസിയോ തെറാപ്പി ആൻ്റ് റീഹാബിലിറ്റേഷൻ സെൻ്റർ തറക്കല്ലിടൽ മൂന്നിന്
Close

Thank you for visiting Malayalanad.in