മാനന്തവാടി:വീട്ടിമരങ്ങൾ മുറിച്ച് മാറ്റുന്നതിന് സർക്കാർ അനുമതി വേണമെന്ന് സർവ്വകക്ഷി യോഗം. തവിഞ്ഞാൽ പഞ്ചായത്തിലെ 6, 7 വാർഡുകളിൽ ഉൾപ്പെട്ട 68/ 1 ബി. യും 90/1 ലെയും വീട്ടി മരങ്ങൾ കാലഹരണപ്പെട്ടും നശിച്ചു പോയതുമാണ്. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് ഈ വാർഡുകളിലെ പ്രദേശവാസികളുടെ യോഗം ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്തു. ഇതുവരെയുള്ള പ്രവർത്തനം വിലയിരുത്തി. ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സർക്കാർ നേരിട്ട് ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യത്തിനായി മുഖ്യമന്ത്രിയെയും റവന്യു വകുപ്പ് മന്ത്രിയെയും എം.എൽ.എയും കാണാൻ ആക്ഷൻ കമ്മറ്റി തീരുമാനിച്ചു. യോഗത്തിൽ . ഏഴാം വാർഡ് മെമ്പറും തവിഞ്ഞാൽ സ്റ്റാന്റിംഗ് കമ്പറ്റി ചെയർമാനുമായ ലൈജി തോമസ് കൺവീനർ ജോണി വെളിയത്ത് , ആറാം വാർഡ് മെമ്പറും കോൺഗ്രസിന്റെ മണ്ഡലം പ്രസിഡണ്ടുമായ ജോസ് പാറയ്ക്കൽ ,വിനോദ് (സി.പി.ഐ.എം.) ശശി കുളത്താട (സി.പി.ഐ.) അമ്യത രാജ് (സി. പി. ഐ. ) അച്ചപ്പൻകുറ്റിയോട്ടിൽ . അബ്രാഹം ആനച്ചാലിൽ എന്നിവർ യോഗത്തിൽ സംസാരിച്ചു.
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....