ഉഷ വീരേന്ദ്രകുമാറിൻ്റെ മൃതദേഹം സംസ്കരിച്ചു: അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങൾ.

കൽപ്പറ്റ:
മാതൃഭൂമി ഡയറക്ടർ ബോർഡംഗം ഉഷ വീരേന്ദ്രകുമാറിൻ്റെ മൃതദേഹം സംസ്കരിച്ചു. പുളിയാർ മലയിലെ തറവാട് വക ശ്മശാനത്തിൽ ഉച്ചകഴിഞ് രണ്ടരയോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഉൾപ്പടെയുള്ള നിരവധി പ്രമുഖർ അന്തിമോപചാരമർപ്പിക്കാൻ കൽപ്പറ്റ പുളിയാർ മലയിൽ പരേതനായ എം.പി.വീരേന്ദ്രകുമാറിൻ്റെ വീട്ടിലെത്തിയിരുന്നു.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ കോഴിക്കോട്ട് വെച്ചായിരുന്നു ഉഷ വീരേന്ദ്രകുമാറിൻ്റെ അന്ത്യം. രാത്രി തന്നെ കൽപ്പറ്റ പുളിയാർ മലയിലെ വീട്ടിലെത്തിച്ച ശേഷം ആയിരകണക്കിനാളുകൾ അന്തിമ ഉപചാരമർപ്പിക്കാനെത്തി. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ , കെ.കൃഷ്ണൻകുട്ടി , എം.എൽ.എ.മാർ, മറ്റ് ജനപ്രതിനിധികൾ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സമൂഹത്തിൻ്റെ നാനാ തുറകളിൽപ്പെട്ടവർ എന്നിവർ അന്തിമോപചാരമർപ്പിക്കാനെത്തി.
തറവാട് വീട്ടിൽ നിന്നാരംഭിച്ച ജൈനമതാചാര പ്രകാരമുള്ള സംസ്കാര ചടങ്ങുകൾ മൂന്ന് മണിയോടെ സമാപിച്ചു. വിലാപയാത്രയായി മൃതദേഹം ശ്മശാനത്തിലേക്ക്. മകനും മുൻ എം.എൽ. എ.യുമായ എം.വി.ശ്രേയാംസ്കുമാർ ചിതക്ക് തീ കൊളുത്തി. എം.പി.വീരേന്ദ്രകുമാർ അന്ത്യവിശ്രമം കൊള്ളുന്ന അതേ മണ്ണിൽ ഭാര്യ ഉഷ വീരേന്ദ്രകുമാറിൻ്റെ ചിതയും എരിഞ്ഞടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Previous post മാനന്തവാടി സ്കൂൾ കലോത്സവത്തിൻ്റെ മുഖശ്രീ പ്രകാശനം ചെയ്തു
Next post കെ.എസ്.ആർ.ടി.സി.ബസിൽ നിന്ന് എം.ഡി.എം.എ.യുമായി യുവാവിനെ പിടികൂടി.
Close

Thank you for visiting Malayalanad.in