ലോക സസ്യ ശാസ്ത്രജ്ഞർ ചെറുവയൽ രാമനെ ആദരിച്ചു

കാലിക്കറ്റ്‌ സർവകലാശാല ബോട്ടണി വിഭാഗം നടത്തി വരുന്ന ആഗോള പ്ലാന്റ് ഫിസിയോളജി സെമിനാറിന്റെ ഭാഗമായി ലോകത്തിലെ വിവിധ സർവ്വകലാശാലയിലെ സസ്യ ശാസ്ത്രജ്ഞർ ചെറുവയൽ രാമന്റെ വീട്ടിൽ എത്തി രാമനെ ആദരിച്ചു.
ആസ്‌ട്രേലിയയിലെ കാസ്മാനിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. സർജി ശബാല, ഹൻഗറിയിലെ ബയോളജിക്കൽ ഗവേഷണ നിലയത്തിലെ പ്രൊഫ. ശിൽവിയ തോത്ത്, അമേരിക്കയിലെ മെഷാചൂസ് സർവ്വകലാശാലയിലെ പ്രൊഫ. ഓം പാർകാശ് ദാങ്കർ, പഞ്ചാബിലെ അഗ്രി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ പ്രൊഫ. അശ്വിനി പരീക് എന്നിവരും കൂടാതെ ഇന്ത്യയിലെ വിവിധ സർവ്വകലാശാലയിലെ പ്രൊഫസർമാർ, ഗവേഷകരും രാമന്റെ വീട്ടിൽ എത്തിയിരുന്നു.
രാമൻ സംരക്ഷിച്ചു പോരുന്ന അപൂർവ്വായിനം നെൽവിത്തുകൾ ഓരോന്നും ശാസ്ത്രഞർക്ക് പരിചയപെടുത്തി.പാടത്തുകൃഷി ചെയ്ത നെൽവിത്തുകൾ കാണിച്ചു കൊടുത്തു കൊണ്ട് രാമൻ ശാസ്ത്രജ്ഞരെ അത്ഭുപെടുത്തി. അപൂർവ്വായിനം നെൽവിത്തുകളുടെ ഗവേഷണ ഇനിയും കണ്ടെത്താത്ത അറിവുകൾ പുറം ലോകത്തുകൊണ്ട് വരുമെന്ന് ശാസ്ത്രജ്ഞർ രാമനോട് പറഞ്ഞു. കാലിക്കറ്റ് സർവ്വകലാശാല സസ്യശാസ്ത്ര വിഭാഗം മേധാവി പ്രൊഫ. ജോസ് ടി പുത്തൂരും തളിപ്പറമ്പ സർ സയ്യിദ് കോളേജ് ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. അബ്ദുസ്സലാമിന്റെയും നേതൃത്വത്തിലാണ് ശാസ്ത്ര സംഘം ചെറുവയൽ രാമന്റെ വീട്ടിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വന്യമൃഗശല്യത്തിനെതിരെ ശവപ്പെട്ടി സമരവുമായി കേരള കോൺഗ്രസ് ജേക്കബ്ബ്
Next post മാനന്തവാടി സ്കൂൾ കലോത്സവത്തിൻ്റെ മുഖശ്രീ പ്രകാശനം ചെയ്തു
Close

Thank you for visiting Malayalanad.in