വന്യമൃഗശല്യത്തിനെതിരെ ശവപ്പെട്ടി സമരവുമായി കേരള കോൺഗ്രസ് ജേക്കബ്ബ്

വയനാട്ടിൽ രൂക്ഷമായ വന്യ മൃഗശല്യത്തിനെതിരെ പ്രതീകാത്മക ശവപ്പെട്ടി സമരവുമായി കേരള കോൺഗ്രസ് ജേക്കബ്ബ് വിഭാഗം. പരിഹാരമായില്ലങ്കിൽ സെക്രട്ടറിയേറ്റിന് മുമ്പിലും ശവപ്പെട്ടി സമരം നടത്തുമെന്ന് നേതാക്കൾ.

വന്യമൃഗശല്യത്തിൽ നിന്നും നാടിനെ രക്ഷിക്കാൻ പദ്ധതികൾ തയ്യാറാക്കുക, ജില്ലയിലെ ജപ്തി -സർ ഫാസി നടപടികൾ നിർത്തിവെക്കുക, സഹകരണ മേഖലയിലെ കർഷകരുടെ കടങ്ങൾ സർക്കാർ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം കലക്ട്രേറ്റ് ധർണ്ണ സംസ്ഥാന വർക്കിംഗ് ചെയർമാൻ എം.സി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പ്രശ്നങ്ങൾക്ക് സർക്കാർ പരിഹാരം കണ്ടില്ലങ്കിൽ സെക്രട്ടറിയേറ്റിന് മുമ്പിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡണ്ട് വി.പ്രഭാകരൻ നായർ അധ്യക്ഷത വഹിച്ചു. ഷാലിൻ ജോർജ്, റിനീഷ് അബ്രാഹം, പി.എസ്.ബേബി, ജമീല മഠത്തിൽ, ബൈജു ഐസക് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മന്ത്രിമാരെത്തി : ഗോവ ഗവർണർ ഉച്ചക്കെത്തും: ഉഷ വീരേന്ദ്രകുമാറിൻ്റെ സംസ്കാരം ഇന്ന്
Next post ലോക സസ്യ ശാസ്ത്രജ്ഞർ ചെറുവയൽ രാമനെ ആദരിച്ചു
Close

Thank you for visiting Malayalanad.in