മന്ത്രിമാരെത്തി : ഗോവ ഗവർണർ ഉച്ചക്കെത്തും: ഉഷ വീരേന്ദ്രകുമാറിൻ്റെ സംസ്കാരം ഇന്ന്

.
കൽപ്പറ്റ: ഇന്നലെ വൈകിട്ട് കോഴിക്കോട് അന്തരിച്ച ഉഷ വീരേന്ദ്രകുമാറിൻ്റെ മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് വയനാട്ടിൽ സംസ്കരിക്കും .കൽപ്പറ്റ പുളിയാർ മലയിൽ വീരേന്ദ്രകുമാറിൻ്റെ തറവാട് വീട്ടുവളപ്പിലും സമുദായ ശ്മശാനത്തിലുമാണ് സംസ്കാര ചടങ്ങുകൾ. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് രണ്ട് മന്ത്രിമാരും വയനാട്ടിലെത്തി.മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടിയും എ.കെ.ശശീന്ദ്രനുമാണ് വയനാട്ടിലുള്ളത്. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഇന്ന് വയനാട്ടിൽ .ഉഷ വീരേന്ദ്രകുമാറിന് അന്തിമോപചാരമർപ്പിക്കാനായി ഉച്ചയോടെ പുളിയാർ മലയിൽ എം.പി.വീരേന്ദ്രകുമാറിൻ്റെ വീട്ടിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ക്ഷീര കർഷകരെ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തണം. കർഷക മോർച്ച
Next post വന്യമൃഗശല്യത്തിനെതിരെ ശവപ്പെട്ടി സമരവുമായി കേരള കോൺഗ്രസ് ജേക്കബ്ബ്
Close

Thank you for visiting Malayalanad.in