വയനാട്ടിലെ വിവിധ പ്രദേശങ്ങളിൽ ദുരിതം അനുഭവിക്കുന്ന ഇരുപതോളം കുടുംബങ്ങൾക്കാണ് കാരുണ്യസ്പർശവുമായി ലയൺസ് ക്ലബിന്റെ മാധ്യമ കൂട്ടായ്മ എത്തിയത്. രണ്ട് ദിവസങ്ങളായി നടന്ന സേവന പ്രവർത്തനങ്ങൾ ക്ലബ് പ്രസിഡന്റ് ബേബി കെ ഫിലിപ്പോസ് ഉദ്ഘാടനം ചെയ്തു. ക്ലബ് ഭാരവാഹികളായ ശാന്തകുമാർ തിരുവനന്തപുരം , സുബാഷ് മൂവാറ്റുപുഴ , അരുൺവിൻസന്റ് വയനാട്, ഗിരിഷ് വയനാട്, സാമൂഹിക പ്രവർത്തക സുജാ മാത്യൂ തുടങ്ങിയവർ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ മറ്റ് ക്ലബുകളുടെ സഹകരണത്തോടെ വിധങ്ങളായ സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതായി ലയൺസ് ക്ലബ് ഓഫ് മീഡിയാ പേഴ്സൺസ് പ്രസിഡന്റ് ബേബി കെ ഫിലിപ്പോസ് അറിയിച്ചു. ആദ്യഘട്ടം എന്ന നിലയിൽ വയനാട്ടിലെ ഇരുപതോളം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ, കുട്ടികൾക്കുള്ള സ്കൂൾ ബാഗുകൾ, ചോർന്നൊലിക്കുന്ന ഷെഡുകളിൽ കഴിയുന്നവർക്ക് ടാർ പോളിൻ ഷീറ്റുകൾ എന്നിവ എത്തിച്ച് നൽകിയതായി സർവീസ് ചെയർ പേഴ്സൺ ശാന്തകുമാർ തിരുവനന്തപുരം അറിയിച്ചു. മാധ്യമപ്രവർത്തകരുടെ ഈ കൂട്ടായ്മയ്ക്ക് ഡിസ്ട്രിക്റ്റ് 318c നൽകുന്ന നിർലോഭമായ പിൻതുണയാണ് ഇതു പോലുള്ള സേവന പ്രവർത്തനങ്ങൾ ചെയ്യുവാൻ കരുത്തേകുന്നത് എന്ന് എൽ സി എഫ് കോഡിനേറ്റർ സുബാഷ് പറഞ്ഞു. ക്ലബിന്റെ പാലക്കാട് ജില്ലയിലെ സേവന പ്രവർത്തനങ്ങൾക്ക് നവംബർ മാസം പകുതിയോടെ തുടക്കം കുറിക്കുമെന്നും ക്ലബ് ഭാരവാഹികൾ അറിയിച്ചു.
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...