*തിരുവനന്തപുരം: *ആയുര്‍വേദ ഗവേഷണങ്ങള്‍ പ്രാഥമിക ഘട്ടത്തിലാണെന്നും ഈ മേഖലയുടെ സമ്പന്നമായ പാരമ്പര്യവും അതുല്യമായ നേട്ടങ്ങളും പ്രയോജനപ്പെടുത്തുന്നതിന് കൂടുതല്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും തിരുവനന്തപുരം ഗവ.ആയുര്‍വേദ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ.രാജ്മോഹന്‍ വി. പറഞ്ഞു. ആയുര്‍വേദ ദിനാചരണത്തോടനുബന്ധിച്ച് രാജീവ് ഗാന്ധി സെന്റര്‍ ബയോ ടെക്നോളജി (ആര്‍ജിസിബി) ‘ആയുര്‍വേദം: ആരോഗ്യകരമായ ജീവിതത്തിന്’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണം നയിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമഘട്ടത്തിലെ ഔഷധസസ്യ വൈവിധ്യത്തിന്റെ 10 ശതമാനം മാത്രമേ ആയുര്‍വേദ ചികിത്സയ്ക്കായി ഉപയോഗപ്പെടുത്താനായിട്ടുള്ളൂ. അത് പ്രയോജനപ്പെടുത്താനായാല്‍ ആയുര്‍വേദ മേഖലയ്ക്ക് മുതല്‍ക്കൂട്ടാകും.
നമ്മുടെ ജീവിതശൈലിക്കും ഭക്ഷണശീലങ്ങള്‍ക്കും മാറ്റം വന്നുകഴിഞ്ഞു. ശരിയായ ഭക്ഷണം, വ്യായാമം, ജീവിതശൈലി എന്നിവയിലാണ് ആയുര്‍വേദം വിശ്വസിക്കുന്നത്. ഒരു വ്യക്തിയുടെ ശരീരപ്രകൃതി മാനസികാരോഗ്യത്തെയും സ്വാധീനിക്കുന്നു. രോഗിയുടെ പ്രായവും മാനസികാരോഗ്യവും ചികിത്സാഘട്ടത്തിലും മരുന്നിനോടുള്ള പ്രതികരണത്തിലും പ്രധാനമാണ്. യോജിച്ച ഭക്ഷണവും ജീവിതശൈലിയും പിന്തുടരാനും ഉപ്പിലിട്ടതും ഉണക്കിയതും ദിവസങ്ങളോളം കേടുവരാതെ സൂക്ഷിക്കുന്നതുമായ പാതി വെന്തതുമായ ഭക്ഷണം ഒഴിവാക്കണമെന്നും ഡോ.രാജ്മോഹന്‍ കൂട്ടിച്ചേര്‍ത്തു.
ആയുര്‍വേദത്തിലെ യഥാര്‍ഥ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തേണ്ടതുണ്ടെന്ന് സ്വാഗതം ആശംസിച്ച ആര്‍ജിസിബി ഡയറക്ടര്‍ ഡോ.ചന്ദ്രഭാസ് നാരായണ പറഞ്ഞു. ആര്‍ജിസിബി ഡീന്‍ ടി ആര് സന്തോഷ്കുമാര്‍ സംബന്ധിച്ചു.
. മീനങ്ങാടി: എഴുത്തുകാരും കലാകാരൻമാരും ദന്തഗോപുരങ്ങളിൽ കഴിയേണ്ടവരല്ലെന്നും,സമൂഹത്തിന്റെ അടിത്തട്ടിലുള്ള ശബ്ദമില്ലാത്ത മനുഷ്യരുടെ ശബ്ദമായി മാറേണ്ടവരാണെന്നും പ്രമുഖ ചലച്ചിത്ര നിരൂപകനും, എഴുത്തുകാരനുമായ ഒ.കെ ജോണി അഭിപ്രായപ്പെട്ടു. കുഞ്ചൻ നമ്പ്യാർക്കും...
തിരുവനന്തപുരം: ദേശീയ ആംബുലൻസ് പൈലറ്റ് ദിനത്തിന്റെ ഭാഗമായി 108 ആംബുലൻസ് സർവീസിൽ ജോലി ചെയ്യുന്ന ആംബുലൻസ് പൈലറ്റുമാരുടെ പ്രവർത്തനങ്ങളെ ആദരിച്ചുകൊണ്ട് കേക്ക് മുറിച്ച് ആഘോഷിച്ചു. കോട്ടയത്ത് ആർ.ടി,...
കണിയാമ്പറ്റ:സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അപകടകരമായ നിലയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍ മരം മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം...
കോഴിക്കോട്: ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ അഞ്ചാമത് സമ്മേളനവും വാർഷിക ജനറൽ ബോഡിയും കൊടുവള്ളിയിൽ നടന്നു....
പുൽപ്പള്ളി : ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയവർക്ക് സ്വീകരണം നൽകി. ഏഷ്യൻ പഞ്ചഗുസ്തി ചാമ്പ്യൻ ഷിപ്പിൽ മെഡലുകൾ നേടി വയനാടിന്റെ അഭിമാനമായി മാറിയ എലൈൻ ആൻ...