ബോചെ ടൂര്‍സ് & ട്രാവല്‍സിന്റെ ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ച ബോചെ ടൂര്‍സ് & ട്രാവല്‍സിന്റെ ഹെഡ് ഓഫീസ് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ബോചെ (ഡോ.ബോബി ചെമ്മണൂര്‍) ഭദ്രദീപം തെളിയിച്ചു. രവിപുരം വാര്‍ഡ് കൗണ്‍സിലര്‍ എസ്. ശശികല, ചെമ്മണൂര്‍ ക്രെഡിറ്റ്‌സ് & ഇന്‍വെസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ടി.കെ. തോമസ്, ഫിജികാര്‍ട് സിഇഒ അനീഷ് കെ. ജോയ് എന്നിവര്‍ ആശംസകളറിയിച്ചു. ബോചെ ടൂര്‍സ് & ട്രാവല്‍സ് ജനറല്‍ മാനേജര്‍ സുബീഷ് ഉക്കത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡയറക്ടര്‍ സുരേഷ് കുമാര്‍ എന്‍. നന്ദി പ്രകാശിപ്പിച്ചു. ബോചെ ടൂര്‍സ് & ട്രാവല്‍സില്‍ നിന്നും ആദ്യടിക്കറ്റ് അല്‍ റയാന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷെമീര്‍ ഖാന്‍ ഏറ്റുവാങ്ങി.
കൊച്ചി വളഞ്ഞമ്പലം ക്ഷേത്രത്തിന് സമീപത്താണ് ഹെഡ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അന്താരാഷ്ട്ര-ആഭ്യന്തര ടൂര്‍ പാക്കേജുകള്‍, ഇന്‍ബൗണ്ട് ടൂര്‍ പാക്കേജുകള്‍, എയര്‍ ടിക്കറ്റിംഗ്, വിസ, ഹോട്ടല്‍ ബുക്കിംഗ്, ക്രൂയിസ് പാക്കേജുകള്‍, കോര്‍പ്പറേറ്റ് യാത്രകള്‍, ഹെലി ടാക്‌സി സേവനങ്ങള്‍, കാരവന്‍ ടൂര്‍ പാക്കേജ്, റോള്‍സ് റോയ്‌സ് ടാക്‌സി സര്‍വ്വീസ് എന്നിവയാണ് ബോചെ ടൂര്‍സ് & ട്രാവല്‍സിന്റെ പ്രധാന സേവനങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

Previous post ശീമക്കൊന്നയല്ല നഷ്ടപരിഹാരമാണ് വേണ്ടത്: കെ എഫ് എ
Next post കടുവക്കായി തിരച്ചിൽ തുടരുന്നു: തമിഴ്നാട് അതിർത്തിയിലേക്ക് നീങ്ങിയതായി സംശയം
Close

Thank you for visiting Malayalanad.in