ശീമക്കൊന്നയല്ല നഷ്ടപരിഹാരമാണ് വേണ്ടത്: കെ എഫ് എ

മാനന്തവാടി: 2 രൂപ പ്രകാരം 50 ലക്ഷം ശീമകൊന്ന കമ്പ് സംഭരിച്ച് കർഷകർക്ക് . വിതരണം ചെയ്യാനുള്ള നീക്കത്തിൽ നിന്നും കൃഷി വകുപ്പ് പിൻമാറണമെന്ന് കേരളാ ഫാർമേഴ്സ് അസോസിയേഷൻ ആവശ്യപെട്ടു. ഈ പദ്ധതി കർഷകർക്ക് ഉപകാര പ്രദമാകില്ലെന്നും എന്ത് വില കൊടുത്തും ഈ അഴിമതിയെ എതിർക്കുമെന്നും കെ എഫ് എ അറിയിച്ചു. ചെയർമാൻ സുനിൽ മഠത്തിലിന്റെ അദ്ധ്യഷതയിൽ ചേർന്ന യോഗത്തിൽ, വർഗ്ഗീസ് കല്ലൻമാരി, കെ.എം. ഷിനോജ്, രഞ്ജിത്ത് കൈപ്പമംഗലം, മിനി മീനങ്ങാടി . അലിയ കമ്മോം, പൗലോസ് മോളത്ത്, കുര്യൻ മൊതക്കര .പോൾ തലച്ചിറ, രാജൻ പനവല്ലി, മാത്യു പനവല്ലി എന്നിവർ പ്രസംഗിച്ചു. കർഷകർക്ക് പ്രകൃതിക്ഷോഭ നഷ്ടപരിഹാരം നൽകാൻ പോലും നടപടി സീകരിക്കാതെ ഇതുപോലെയുള്ള തലതിരിഞ്ഞ നടപടികളുമായി മുന്നോട്ടു പോയാൽ സംസ്ഥാന തലത്തിൽ പ്രതിക്ഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരള എൻ.ജി.ഒ അസോസിയേഷൻ സ്ഥാപക ദിനം ആചരിച്ചു
Next post ബോചെ ടൂര്‍സ് & ട്രാവല്‍സിന്റെ ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്തു
Close

Thank you for visiting Malayalanad.in