മോദി സർക്കാർ തൊഴിലുറപ്പ് തൊഴിലാളികളുടെ പിച്ച ചട്ടിയിൽ കയ്യിട്ടുവാരുന്നു: കെ കെ അബ്രഹാം

സുൽത്താൻ ബത്തേരി: കോർപ്പറേറ്റ് മുതലാളിമാർക്കുള്ള ശതകോടികളുടെ ബാങ്ക് വായ്പ്പകൾ എഴുതി തള്ളുന്ന മോദി സർക്കാർ തൊഴിലുറപ്പ് ദിനങ്ങൾ വെട്ടിക്കുറച്ച് തൊഴിലാളികളുടെ പിച്ച ചട്ടിയിൽ കയ്യിട്ടുവാരുകയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം ആരോപിച്ചു. യു ഡി എഫ് നെന്മേനി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ ബ്ലോക്ക് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാരിദ്ര നിർമാർജനം ലക്ഷ്യമിട്ട് യുപിഎ സർക്കാർ നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതിയുടെ ചിറകരിയുകയാണ് ഇരു സർക്കാരുകളും. തൊഴിലാളികളുടെ മസ്റ്റ് റോൾ വച്ച് താമസിപ്പിക്കുക, പരമാവധി തൊഴിൽ കൊടുക്കാതിരിക്കാനായി പണികൾ അനുവദിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരുക, നാല് ചക്ര വാഹനങ്ങൾ ഉള്ളവരുടെ കൃഷിയിടങ്ങളിൽ പണിയെടുക്കില്ലെന്ന അപരിഷ്കൃത നിയമം നടപ്പിലാക്കുക തുടങ്ങിയവയിലൂടെ തൊഴിലുറപ്പ് പദ്ധതിയെ ഘട്ടം ഘട്ടമായി ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ജനക്ഷേമ പദ്ധതിക്ക് തുരങ്കം വെക്കുന്ന സർക്കാരുകൾക്കെതിരെ തൊഴിലാളികളുടെ ശക്തമായ പ്രതിരോധം ഉയരുമെന്നും സമരങ്ങൾക്ക് യു ഡി എഫ് നേതൃത്വം നൽകുമെന്നും കെ കെ അബ്രഹാം പറഞ്ഞു. ചീരാൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മുനീബ് ചീരാൽ അധ്യക്ഷത വഹിച്ചു. എടക്കൽ മോഹനൻ,ഉമ്മർ കുണ്ടാട്ടിൽ,റ്റിജി ചെറുതോട്ടിൽ, ജയ മുരളി, കെ വി ശശി, മൊയ്തീൻ കരടിപ്പാറ, കെ കെ പോൾസൻ,സുജാത ഹരിദാസ്, സാജു ഐക്കര കുന്നത്ത്, രാജേഷ് നമ്പിച്ചാൻ കുടി പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജില്ലാ ലൈബ്രറി കൗൺസിൽ ലൈബ്രറി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു
Next post കർഷകദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് ക്ഷീര കർഷകർ 28-ന് മിൽമയിലേക്ക് മാർച്ച് നടത്തും.
Close

Thank you for visiting Malayalanad.in