ജില്ലാ ലൈബ്രറി കൗൺസിൽ ലൈബ്രറി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

മുട്ടിൽ : വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ ലൈബ്രറി പ്രവർത്തകൺവെ ൻ മുട്ടിൽ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ വച്ച് സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. കെ. മധു ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ്‌ കെ. വിശാലക്ഷി അധ്യക്ഷത വഹിച്ചു. ചരിത്രോത്സവം, വായന വസന്തം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, ഹൈസ്ക്കൂൾ, മുതിർന്നവരുടെ വായന മത്സരങ്ങൾ, ഗ്രഡേഷൻ പ്രവർത്തനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ കൺവെൻഷനിൽ ചർച്ച ചെയ്തു. വയനാട് ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ടി. ബി. സുരേഷ്, സംസ്ഥാന സമിതി അംഗം എം. ബാലഗോപാലൻ,സുഗതൻ,വൈത്തിരി താലൂക്ക് പ്രസിഡന്റ്‌ സി. കെ രവീന്ദ്രൻ,ബത്തേരി താലൂക്ക് സെക്രട്ടറി പി. കെ. സത്താർ, മാനന്തവാടി സെക്രട്ടറി അജയകുമാർ, മാഗി വിൻസന്റ് എന്നിവർ സംസാരിച്ചു. വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. സുധീർ സ്വാഗതവും, വൈത്തിരി താലൂക്ക് സെക്രട്ടറി സി. എം. സുമേഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആശങ്കപ്പെടേണ്ട സാഹചര്യമില്ല: സമ്പുഷ്ടികരിച്ച അരി ആരോഗ്യദായകംമെന്ന് വിദഗ്ധർ
Next post മോദി സർക്കാർ തൊഴിലുറപ്പ് തൊഴിലാളികളുടെ പിച്ച ചട്ടിയിൽ കയ്യിട്ടുവാരുന്നു: കെ കെ അബ്രഹാം
Close

Thank you for visiting Malayalanad.in