കുരങ്ങ് പനിക്കെതിരെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. വനത്തിനുള്ളിലും വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലും കുരങ്ങുകള്‍ ചത്ത് കിടക്കുന്നത് കണ്ടാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും വാക്സിനേഷന് അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്തു. വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന കോളനികളില്‍ ട്രൈബല്‍ വകുപ്പ് പ്രത്യേക പരിശോധന നടത്തണം. വനവുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നവരും വനത്തില്‍ പോകുന്നവരും പ്രത്യേക മുന്‍കരുതലെടുക്കണം. വനം വകുപ്പ് ഈ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. വനത്തില്‍ മേയാന്‍ കൊണ്ട് പോകുന്ന കന്നുകാലികളില്‍ ഫ്ളൂ മെത്രിന്‍ പോലുള്ള പ്രതിരോധ മരുന്നുകള്‍ ഉപയോഗിക്കണം. ജില്ലയില്‍ വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ വന സമീപ ഗ്രാമങ്ങളിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയാണ് സാധാരണയായി രോഗവ്യാപനം കൂടുതലുള്ളത്. കുരങ്ങുകള്‍ ചത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ബന്ധപ്പെട്ടവരെ അറിയിക്കണം. കുരങ്ങുകളിലൂടെയാണ് രോഗ വാഹകരായ ചെള്ളുകള്‍ വളര്‍ത്തുമൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പടരുന്നത്. വനത്തില്‍ പോകുന്ന കന്നുകാലികളുടെ ദേഹത്ത് ചെള്ള് പിടിക്കാതിരിക്കാനുള്ള മരുന്ന് മൃഗാശുപത്രികളില്‍ ലഭ്യമാണ്. ലക്ഷണങ്ങളുള്ളവര്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ തുടക്കത്തില്‍ തന്നെ ഡോക്ടറുടെ ഉപദേശം തേടണം.
*രോഗലക്ഷണങ്ങള്‍*
* ശക്തമായ പനി അല്ലെങ്കില്‍ വിറയലോടുകൂടിയ പനി * ശരീരവേദന അല്ലെങ്കില്‍ പേശിവേദന * തലവേദന * ഛര്‍ദ്ദി * കടുത്ത ക്ഷീണം * രോമകൂപങ്ങളില്‍ നിന്ന് രക്തസ്രാവം * അപസ്മാരത്തോടുകൂടിയോ അല്ലാതെയോ ഉള്ള തലകറക്കം * സ്ഥലകാല ബോധമില്ലായ്മ
*പ്രതിരോധ മാര്‍ഗങ്ങള്‍*
* കുരങ്ങുപനി കാണപ്പെട്ട പ്രദേശങ്ങളിലെ വനത്തിനുള്ളില്‍ കഴിവതും പോകാതിരിക്കുക. * വനത്തില്‍ പോകേണ്ടിവരുന്നവര്‍ ചെള്ള് കടിയേല്‍ക്കാതിരിക്കാന്‍ കട്ടിയുള്ള ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണം. * വസ്ത്രത്തിന് പുറമെയുള്ള ശരീരഭാഗങ്ങളില്‍ ചെള്ളിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടണം. * വനത്തില്‍ നിന്ന് തിരിച്ചുവരുന്നവര്‍ ശരീരത്തില്‍ ചെള്ള് കടിച്ചിരിക്കുന്നില്ലെന്നു വിശദമായി പരിശോധിച്ച് ഉറപ്പുവരുത്തണം.
ഡി.എം.ഒ ഇന്‍ ചാര്‍ജ് ഡോ. പി. ദിനീഷ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആന്‍സി ജേക്കബ്, ഡി.പി.എം ഡോ. സമീഹ സൈതലവി, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. പി.എസ്. സുഷമ, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. കെ.വി. സിന്ധു, ജില്ലാ മലേറിയ ഓഫീസര്‍ ഡോ. സി.സി. ബാലന്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
. കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴ തുടങ്ങി. ലക്കിടിയിൽ 103 മില്ലിമീറ്റർ മഴ ലഭിച്ചു. വൈത്തിരി ചാരിറ്റിയിൽ മണ്ണിടിഞ്ഞു. ആർക്കും പരിക്കില്ല. സ്വകാര്യ സ്ഥലത്തെ സംരക്ഷണ മതിലാണ്...
കൽപ്പറ്റ:-സംസ്ഥാന സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കും ജനദ്രോഹ നയങ്ങൾക്കു മെതിരെ യു ഡി ടി എഫ് നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യു ഡി ടി എഫ്...
വൈത്തിരി: സ്വന്തം ഉപയോഗത്തിനും വില്‍പ്പനക്കുമായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട്, താമരശേരി, രാരോത്ത് വി.സി. സായൂജ്(33)നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും...
തിരുവനന്തപുരം : കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും മെട്രോ മാര്‍ട്ടും സംയുക്തമായി 2026 ജനുവരി 16 മുതല്‍ 18 വരെ എറണാകുളം അങ്കമാലി അഡ്ലക്സ് കണ്വെന്ഷന്...
- _താമരശ്ശേരി ചുരത്തിലെ ഗതാഗതകുരുക്കിന് ശാസ്ത്രീയ പരിഹാരം കാണണം_ കൽപ്പറ്റ: ഇസ്രയേൽ - അമേരിക്കൻ ഭീകരത ഫലസ്തീനികളെ കശാപ്പ് ചെയ്യുന്നത് തുടരുകയാണ്. ആയുധം പ്രയോഗിച്ചും ഭക്ഷണം നിഷേധിച്ച്...
മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ ചെയർമാനായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അദ്ധ്യായന വർഷത്തിൽ അനസ്തേഷ്യോളജി,...