പ്രഥമ ശുശ്രുഷ: കുടുംബശ്രീ മിഷൻ ഏകദിന പരിശീലനം സംഘടിപ്പിച്ചു.

കൽപ്പറ്റ : കുടുംബശ്രീ മിഷന്റെ ജൻഡർ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പ്രഥമ ശുശ്രുഷ എന്ന വിഷയത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. ജില്ലയിലെ സ്നേഹിത ഉദ്യോഗസ്ഥർ, കമ്മ്യൂണിറ്റി കൗൺസിലർമാർ എന്നിവർക്കാണ് പരിശീലനം നൽകിയത്. സുൽത്താൻ ബത്തേരി വിനായക ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിശീലനം അസിസ്റ്റന്റ് കോ ഓർഡിനേറ്റർ വാസു പ്രദീപ് ഉദ്ഘാടനം ചെയ്തു. ഡോ. ജിതേന്ദ്രനാഥ്‌ ക്ലാസ്സ്‌ നയിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ആശ പോൾ അധ്യക്ഷത വഹിച്ച പരിപാടിക്ക് സ്നേഹിതാ കൗൺസിലർ സുരഭി സ്വാഗതവും കമ്മ്യൂണിറ്റി കൗൺസിലർ ബബിത നന്ദിയും പറഞ്ഞു. ജില്ലാ തലത്തിൽ നേതൃത്വ നിരയിൽ പ്രവർത്തിക്കുന്നവർക്ക് പരിശീലനം നൽകി താഴെ തട്ടിലേക്ക് എത്തിക്കുകയാണ് ഇതു വഴി ലക്ഷ്യമിടുന്നത്. വിവിധ തരത്തിൽ ഉണ്ടാകാവുന്ന മുറിവുകൾ എങ്ങനെ പ്രതിരോധിക്കാൻ കഴിയും, അത്യാവശ്യ ഘട്ടങ്ങളിൽ ചെയ്യാൻ കഴിയുന്ന സഹായങ്ങൾ, ജീവികൾ കടിച്ചാൽ എന്തൊക്കെ ചെയ്യാം, ഹൃദയാഘാതം ഉണ്ടായാൽ എന്തൊക്കെ കരുതൽ വേണം തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പർശിച്ചു കൊണ്ടാണ് ക്ലാസ് മുന്നോട്ടു പോയത്. പരിശീലനാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകിയാണ് പരിശീലനം അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post മെഡിക്കൽ കോളേജ് സർവ്വകക്ഷി എം.എൽ.എയുമായി ചർച്ച നടത്തി
Next post കൽപ്പറ്റ എ.ബി.സി.ഡി ക്യാമ്പ്; 3035 പേർക്ക് ആധികാരിക രേഖകളായി
Close

Thank you for visiting Malayalanad.in