തരുവണഃ വയനാട് ജില്ലാ പഞ്ചായത്തും ജില്ലാ ആയുർവേദ ആശുപത്രിയും ചേർന്ന് വയോജനങ്ങൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന യോഗ-ഇമോഷണൽ ഫ്രീഡം പരിശീലന പരിപാടിയുടെ വെള്ളമുണ്ട ഡിവിഷൻ തല ഉദ്ഘാടനം പാലിയണ നെഹ്റു മെമ്മോറിയൽ ഗ്രന്ഥാലയത്തിൽ നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
‘തിരിച്ചു നടക്കാം യുവത്വത്തിലേക്ക്’എന്ന് നാമകരണം ചെയ്ത് ഡിവിഷനിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ യോഗക്കും മെഡിറ്റേഷനും പുറമെ മാനസികാരോഗ്യ പരിപാലനത്തിന് വേണ്ട മനഃശാസ്ത്ര അറിവുകളും ഉൾപ്പെടുത്തികൊണ്ടുള്ള വിപുലമായ തുടർ പരിശീലന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്.
നെഹ്റു ലൈബ്രറി പ്രസിഡന്റ് എം.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ ആയുർവേദ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ഒ.വി.സുഷ, വെള്ളമുണ്ട ഡിവിഷൻ കോർഡിനേറ്റർ ഡോ.ഷഫ്ന ഭാനു, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഇ.കെ.ജയരാജൻ,വി.കെ.ഗോവിന്ദൻ,വിനോദ് പാലിയാണ,സുമേഷ്.കെ, ബിന്ദു രാജീവൻ,അജിത.കെ,എം.ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.
കൽപ്പറ്റ:- വയനാട് ജില്ലയിൽ കോൺഗ്രസ് നടത്തുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ കേരളത്തിൻ്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ജില്ലയിൽ...
. മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ...
മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നല്കിയ വാക്കുപാലിക്കും കല്‍പ്പറ്റ: ചൂരല്‍-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസ് ഭവനപദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ്...
- നിരവധി മോഷണ കേസുകളില്‍ പ്രതിയായ പി. സരുണിനെയാണ് ഗാനമേളക്കിടെ പിടികൂടിയത് മീനങ്ങാടി: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി വിവിധ സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ സാഹസികമായി...
റിപ്പോർട്ട്: ദേവദാസ്. തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന 64-ാമത് കേരള സ്കൂൾ കലോത്സവം - കലോൽസവം 2026 - മുഖ്യമന്ത്രി പിണറായി വിജയൻ ,...
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...