എൻഡോസൽഫാൻ ദുരിത ബാധിതർക്ക് വേണ്ടി ദയാബായി നടത്തിയ സമരം അവസാനിപ്പിച്ചു

.
തിരുവനന്തപുരം:എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വേണ്ടി ദയാബായി 18 ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. അടങ്ങാത്ത പോരാട്ട വീര്യത്തിന്റേയും സ്നേഹത്തിന്റേയും പ്രതീകമാണ് ഈ അമ്മ. ദുരിത ബാധിതരുടെ നീതിക്കായി മഴയും വെയിലുമേറ്റ് സെക്രട്ടേറിയറ്റിന് മുന്നിൽ കിടന്നിരുന്ന 82 കാരിയായ ഈ അമ്മ എല്ലാവരുടെയും ഉള്ളിലൊരു നൊമ്പരമായിരുന്നു. പക്ഷേ അത് കാണാൻ സർക്കാർ വൈകിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു
എൻഡോസൾഫാൻ ദുരിത ബാധിതർക്കും ദയാ ബായിക്കും ഒപ്പമാണ് പ്രതിപക്ഷം. സമരം എത്രയും വേഗം അവസാനിപ്പിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ മുഖ്യമന്ത്രിയെ വിളിച്ചിരുന്നുവെന്ന് വി.ഡി.സതീശൻ പറഞ്ഞു.
ഒടുവിൽ സമരക്കാരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമര പന്തലിലെത്തി ദയാബായിക്ക് നാരങ്ങാനീര് നൽകി. ഇത് ദയാബായിയുടെ വിജയമാണ്. തോൽക്കാൻ മനസില്ലാത്ത ചങ്കുറ്റത്തിൻ്റെ വിജയമെന്നാണ് ദയാബായിയുടെ സമരത്തെ വിശേഷിപ്പിക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് മെഡിക്കല്‍ കോളജ് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ മടക്കിമലയില്‍ സ്ഥാപിക്കണം: അഡ്വ. ടി സിദ്ദിഖ് എം എല്‍ എ
Next post പാർസൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.
Close

Thank you for visiting Malayalanad.in