ബത്തേരി: സഹപാഠികളുടെ ആക്സ്മിക വിയോഗം നാടിനും സുഹൃത്തുക്കൾക്കും നൊമ്പരമായി.
നെന്മേനി ഗോവിന്ദന്‍മൂലച്ചിറയില്‍ കുളിക്കാനിറങ്ങിയ കുപ്പാടി കുറ്റിലക്കാട്ട് കെ.എസ് സുരേഷ് ബാബുവിന്റെ മകൻ കെ.എസ് അശ്വിന് (16), , ചീരാല്‍ വെളളച്ചാല്‍ കുറിച്ചിയാട് വീട്ടില്‍ കെ.കെ ശ്രീധരന്റെ മകനുമായ കെ എസ് അശ്വന്ത് ( 16) എന്നിവർക്കാണ് കയത്തിൽ ദാരുണാന്ത്യം സംഭവിച്ചത്. ബത്തേരി സർവജന ഹയർ സെക്കണ്ടറി പ്ലസ് വൺ വിദ്യാർത്ഥികളായിരുന്നു. ഇരുവരും സുഹൃത്തിന്റെ കൂടെ ചിറയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം ഏറെ നേരം . ഫയർ ആൻ്റ് റെസ്ക്യൂ സേനാംഗങ്ങള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ജില്ലാ ഫയര്‍ ഓഫീസര്‍ മൂസ വടക്കേതില്‍, സുല്‍ത്താന്‍ ബത്തേരി അസി. സ്റ്റേഷന് ഓഫീസര്‍ പി.കെ.ഭരതന് , ഗ്രേഡ് അസി. സ്റ്റേഷന് ഓഫീസര്‍മാരായ ഐ.ജോസഫ് , സി.ടി.സെയ്തലവി, സീനിയര്‍ ഫയര്‍ ആന്റ് റെസ്ക്യു ഓഫീസര്‍ ഒ .ജി.പ്രഭാകരന് . കെ.എം. ഷിബു . ഫയര്‍ ഓഫീസര്‍മാരായ കെ.സി.ജി ജുമോന്‍, എന്‍.എസ്. അരൂപ് ,കെ. ധനീഷ്, എ.ഡി. നിബില്‍ ദാസ്, എ.ബി.സതീഷ് , അഖില്‍ രാജ്, കെ.അജില്‍, കീര്‍ത്തിക് കുമാര്‍ , കെ.എസ്.സന്ദീപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...