നിർമാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണം- : കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ

മാനന്തവാടി: നിർമാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ (കെ.ജി.സി.എ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മെറ്റീരിയൽസിന്റെ ലഭ്യതക്കുറവ് പരിഹരിക്കാൻ പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ ക്വാറികൾ തുറക്കാൻ അനുവദിക്കണം. അഞ്ചുലക്ഷം രൂപ വരെയുള്ള പ്രവൃത്തികളെ ഇ- ടെൻഡറിൽ നിന്നൊഴിവാക്കുക, സൊസൈറ്റികൾക്ക് നൽകുന്ന 10 ശതമാനം ഇളവ് പിൻവലിക്കുക, ടാർ വേരിയേഷൻ കോസ്റ്റ് അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. എ.കെ. മാത്യു സമ്മേളനത്തിന് പതാക ഉയർത്തി. ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് അധ്യക്ഷത വഹിച്ചു. കെ.ജി.സി.എ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി നഗരസഭാ ചെയർപേഴ്‌സൺ സി.കെ. രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. വിജോൾ, മാനന്തവാടി നഗരസഭാ കൗൺസിലർ വി.യു. ജോയി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി.ഡി. ദേവസ്യ (പ്രസി.), മനോജ് മീനങ്ങാടി (വർക്കിങ് പ്രസി.), വി.വി. രാജു, സി.കെ. സണ്ണി, ടി.വി. രഘു (വൈസ് പ്രസി.), കെ.സി.കെ. നജ്‌മുദ്ദീൻ (സെക്ര.), ഇ.ജെ. ബേബി, പോൾ മാത്യു, എൻ. അസീസ്, പി.സി. ബിജു (ജോ. സെക്ര.), പി.ടി. തോമസ് (ട്രഷറർ), ടി.ടി. സണ്ണി (രക്ഷാധികാരി).

Leave a Reply

Your email address will not be published. Required fields are marked *

Previous post എച്ച്.ഐ.എം. യു.പി.സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ് ലഹരിക്കെതിരെ റാലിയും വെയിറ്റിംഗ് ഷെഡ് ബോധവത്കരണവും സംഘടിപ്പിച്ചു.
Next post താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ: ഗതാഗത തടസ്സം
Close

Thank you for visiting Malayalanad.in