കൽപ്പറ്റ: സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിനു കീഴിലെ മാനന്തവാടി സുൽത്താൻ ബത്തേരി താലൂക്കുകളിലെ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയതിൽ കേരള എൻ.ജി.ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ ജീവനക്കാർ ജില്ലാ ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് ഉദ്ഘാടനം ചെയ്തു.
സ്പാർക്കിലെ സാങ്കേതിക തകരാർ പറഞ്ഞു കൊണ്ട് ശമ്പള വിതരണം തടസ്സപ്പെട്ടിട്ടും പരിഹരിക്കുന്നതിനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സംസ്ഥാനത്താകെ നാനൂറോളം ജീവനക്കാരുടെ ശമ്പളമാണ് ഇത്തരത്തിൽ മുടങ്ങിയിരിക്കുന്നത്. ജീവനക്കാരുടെ വിഷയത്തിൽ ഇനിയും അനാസ്ഥ തുടർന്നാൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് മോബിഷ് പി തോമസ് പറഞ്ഞു.
സംസ്ഥാന കമ്മിറ്റിയംഗം എൻ.ജെ.ഷിബു മുഖ്യ പ്രഭാഷണം നടത്തി. എം.വി.സതീഷ്, ഇ.വി.ജയൻ, ബിജു ജോസഫ്, കെ.ജി.പ്രശോഭ്, ശരത് ശശിധരൻ, എം.വി.ഭാരതി, പി.റീന, കെ.എം.ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ഡി. രമാകാന്തൻ, എം പി.ശ്രീജേഷ്, എബിൻ ബേബി, വിനോദ്, സജി, റോബിൻസൺ, ഷിഹാബ് തുടങ്ങിയവർ നേതൃത്വം നൽകി
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...