സമൂഹത്തിൽ അവശത അനുഭവിക്കുന്നവരുടെ ജിവിത നിലവാരമുയർത്താൻ തൊഴിൽ, വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്ക്കരി ക്കുമെന്ന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു. മീനങ്ങാടി ഗ്രാമപഞ്ചായ ത്തിലെ സി.സിയിലും ആവയലിലുമായി നിര്‍മ്മാണം പൂര്‍ത്തിയായ 55 മാതൃക പുനരധിവാസ ഭവനങ്ങളുടെ താക്കോൽ ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തമായി ഭൂമിയില്ലാത്ത മുഴുവൻ പട്ടികജാതി, പട്ടികവർഗ്ഗവിഭാഗത്തിനും വാസയോഗ്യമായ, കൃഷിയോഗ്യമായ ഭൂമി നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. ഭൂരഹിത ,ഭവനരഹിത പട്ടിക ജാതി,പട്ടിക വർഗ്ഗക്കാരുടെ പാർപ്പിട പ്രശ്നത്തിന് പരിഹാരമുണ്ടാക്കുന്നതിനാണ് സർക്കാർ പുനരധിവാസ പദ്ധതികൾ നടപ്പിലാക്കുന്നത്. പട്ടിക വർഗ്ഗ മേഖലയിൽ നടത്തുന്ന പദ്ധതികളുടെ നടത്തിപ്പിന് മൈക്രോ ലെവൽ പ്ലാനിംഗ് വേണമെന്നും മന്ത്രി പറഞ്ഞു. ട്രൈബൽ പ്രമോട്ടർമാർ കൂടുതൽ കാര്യക്ഷമമായ ഇടപെടലുകൾ കോളനികളിൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
പുനരധിവാസ ഭവനങ്ങൾക്ക് പ്രകൃതി ഗ്രാമം എന്ന പേരും മന്ത്രി നൽകി. എ.ബി.സി.ഡി പദ്ധതി നൂറ് ശതമാനം നേട്ടം കൈവരിച്ച സംസ്ഥാനത്തെ ആദ്യ പഞ്ചായത്തായി തൊണ്ടർനാട് പഞ്ചായത്തിനെ മന്ത്രി പ്രഖ്യാപിച്ചു.
ചടങ്ങിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സബ്കളക്ടർ ആർ. ശ്രീലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടർ എ.ഗീത, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ, വൈസ് പ്രസിഡന്റ് കെ.പി നുസ്റത്ത്, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലത ശശി, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന വിജയൻ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി വർഗീസ്, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.വാസുദേവൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ രാജേന്ദ്രൻ, മെമ്പർമാരായ സുനിഷ മധുസുദനൻ ശാരദ മണി, ഐ.റ്റി.ഡി.പി.പ്രോജക്ട് ഓഫീസർ ഇ.ആർ സന്തോഷ് കുമാർ, മാനന്തവാടി ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ സി. ഇസ്മയിൽ, ബത്തേരി ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ ജി. പ്രമോദ്, ജില്ലാ നിർമ്മിതി കേന്ദ്രം എക്സിക്യൂട്ടീവ് സെക്രട്ടറി ഒ. കെ. സാജിത് തുടങ്ങിയവര്‍ പങ്കെടുത്തു. എസ്. എസ്. എൽ.സി. പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് സ്വർണ്ണ മെഡൽ നൽകി ആദരിച്ചു.
*’ പ്രകൃതി’ തണലിൽ 55 കുടുംബങ്ങൾ*
മീനങ്ങാടി പഞ്ചായത്തിലെ ഭൂരഹിതരും ഭവനരഹിതരുമായ 44 പട്ടികവര്‍ഗ്ഗ കുടുംബങ്ങൾക്കും, പൂതാടി പഞ്ചായത്തിലെ ഭൂരഹിതരായ 11 പട്ടികവര്‍ഗ്ഗ കുടുംബങ്ങൾക്കുമാണ് പദ്ധതിയിലൂടെ വീടുകൾ ലഭിച്ചത് . സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ലേജില്‍ സര്‍ക്കാര്‍ കണ്ടെത്തിയ 7.81 ഏക്കര്‍ ഭൂമിയിലാണ് ‘പ്രകൃതി ഗ്രാമം ‘ എന്ന പേരിട്ട സ്വപ്ന ഭവനങ്ങള്‍ ഒരുങ്ങിയത്. വൈദ്യുതി, കുടിവെള്ളം ഉള്‍പ്പെടെയുളള അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ട്. സി.സിയില്‍ 48 വീടുകളും ആവയലില്‍ 7 വീടുകളുമാണ് പട്ടിക വര്‍ഗ്ഗ വകുപ്പ് നിര്‍മ്മിച്ചിട്ടുളളത്. 2 കിടപ്പുമുറികള്‍, വരാന്ത, ഹാള്‍, അടുക്കള, ശുചിമുറി എന്നീ സൗകര്യങ്ങളോടുകൂടിയ ഒരു വീടിന് 6 ലക്ഷം രൂപ നിരക്കില്‍ 3.30 കോടി രൂപയാണ് വീടുകള്‍ക്കായി ചെലവിട്ടത്. ഗുണഭോക്താക്കളുടെ മനസ്സിനണങ്ങിയ രീതിയില്‍ ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് വീടുകൾ നിര്‍മ്മിച്ചിരിക്കുന്നത്.
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...