ലഹരിക്കെതിരെ മനുഷ്യശൃംഖലയുമായി ജനമൈത്രി പോലീസ്

.
ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും അണിനിരത്തി മനുഷ്യശൃംഖലയും ലഹരി വിരുദ്ധ പ്രതിജ്ഞയും വയനാട് ജില്ല ജനമൈത്രി പോലീസും പൊഴുതു ഗ്രാമ പഞ്ചായത്തും സംയുക്തമായി പൊഴുതന ടൗണിൽ സംഘടിപ്പിച്ചത് വ്യത്യസ്ഥാനുഭവമായി മാറി. തൊഴിലാളികൾ, വ്യാപാരികൾ, ഓട്ടോ ടാക്സി തൊഴിലാളികൾ കൃഷിക്കാർ ,രാഷ്ട്രീയ പ്രവർത്തകർ, കക്ഷി നേതാക്കൾ, ഗ്രാമ പഞ്ചായത്തംഗങ്ങൾ, പോലീസ്, എക്സൈസ്, ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥർ,മറ്റ് സംഘടനകൾ തുടങ്ങി വ്യത്യസ്ഥ വിഭാഗങ്ങളിൽ പ്പെട്ട പൊഴുതന പഞ്ചായത്തിലെ നൂറുകണക്കിനാളുകൾ ഒരേ മനസ്സോടെ സമൂഹത്തിന് ഭീഷണിയായ ലഹരി എന്ന വിപത്തിനെതിരെ മനുഷ്യച്ചങ്ങലയിൽ പങ്കാളികളായി പ്രതിജ്ഞയെടുത്തു.പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അനസ് ജോസ്ന സ്റ്റെഫി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.
തുടർന്ന് നടന്ന ബോധ വൽക്കരണ പരിപാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.പി.അനൂപ് ഉദ്ഘാടനം ചെയ്തു.ജനമൈത്രി വയനാട് ജില്ല അസി. നോഡൽ ഓഫീസർ കെ.എം. ശശിധരൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ജനമൈത്രി നോഡൽ ഓഫീസർ ജില്ല ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആർ.. മനോജ് കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു.വൈസ്.പ്രസിഡണ്ട് കെ.വി. ബാബു അദ്ധ്യക്ഷനായ പരിപാടിയിൽ ജില്ല പഞ്ചായത്തംഗം പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്തംഗങ്ങളായ നാസർ കാതിരി ,സി.മമ്മി ,ഷാഹിന ഷംസുദ്ദീൻ,മെഡിക്കൽ ഓഫീസർ ഡോ: പ്രമോദ്,സുശാന്ത്, എം. സെയ്ത് തുടങ്ങിയവർ സംസാരിച്ചു #wayanadpolice #JanaMythriPolice

Leave a Reply

Your email address will not be published. Required fields are marked *

Previous post എം.പി വീരേന്ദ്രകുമാർ സ്മാരക ബസ് വെയിറ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്തു
Next post കോളേജിൽ ഡി.ജെ.പാർട്ടിക്കിടെ പെൺകുട്ടികൾ കുഴഞ്ഞു വീണു
Close

Thank you for visiting Malayalanad.in