മെഡിക്കൽ കോളേജിനായി ഭൂമി വിലക്ക് വാങ്ങുന്നതിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് ടി.ഉഷാകുമാരി

.
കല്‍പ്പറ്റ: ഗവ.മെഡിക്കല്‍ കോളജ് മടക്കിമലയ്ക്കു സമീപം കോട്ടത്തറ വില്ലേജില്‍ സൗജന്യമായി ലഭ്യമായ ഭൂമിയില്‍ സ്ഥാപിക്കണമെന്നു ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി. ഉഷാകുമാരി. കളക്ടറേറ്റ് പടിക്കല്‍ ആക്ഷന്‍ കമ്മിറ്റിയുടെ ഏഴാം ദിവസത്തെ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മെഡിക്കല്‍ കോളജിനുവേണ്ടി ഭൂമി വിലയ്ക്കുവാങ്ങാന്‍ ആലോചനയുണ്ടെങ്കില്‍ ഉപേക്ഷിക്കണമെന്നു ഉഷാകുമാരി സര്‍ക്കാരിനോടു ആവശ്യപ്പെട്ടു. ആക്ഷന്‍ കമ്മിറ്റി ട്രഷറര്‍ വി.പി. അബ്ദുള്‍ ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. ഇ.പി. ഫിലിപ്പുകുട്ടി, വിജയന്‍ മടക്കിമല, അഡ്വ.ടി.യു. ബാബു, ഗഫൂര്‍ വെണ്ണിയോട്, ബിനോയ് ജോസഫ്, സാജന്‍ പടിഞ്ഞാറത്തറ, സുലേഖ വസന്തരാജ്, സി. രാജന്‍, സുലോചന രാമകൃഷ്ണന്‍, സനല്‍ കേണിച്ചിറ, ബിജു വാഴവറ്റ, അജയന്‍ പിണങ്ങോട്, അബ്ദുള്‍ ഖാദര്‍ മടക്കിമല, പി. ഹംസ എന്നിവര്‍ പ്രസംഗിച്ചു. ജോബിന്‍ ജോസ്, ജോസ് പീറ്റര്‍, ഇക്ബാല്‍ മുട്ടില്‍, ഇ.കെ. വിജയന്‍, ബെന്നി തൃക്കൈപ്പെറ്റ, ഷാജി ചോമയില്‍, പി. ധര്‍മേഷ്, സി.പി. അഷ്‌റഫ്, അഷ്‌റഫ് പുലാടാന്‍, ടി.ജെ. ബാബുരാജ് എന്നിവര്‍ നേതൃത്വം നല്‍കി. സമരത്തിനു ഐക്യദാര്‍ഢ്യം അറിയിച്ച് തേര്‍വാടിക്കുന്ന് അയല്‍പക്ക വേദി നഗരത്തില്‍ പ്രകടനം നടത്തി.’

Leave a Reply

Your email address will not be published. Required fields are marked *

Previous post ക്ഷീര കർഷകനും താങ്ങുവില ലഭ്യമാക്കണം – കർഷകമോർച്ച
Next post എം.പി വീരേന്ദ്രകുമാർ സ്മാരക ബസ് വെയിറ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്തു
Close

Thank you for visiting Malayalanad.in