മനുഷ്യത്വമില്ലാത്ത വികസനം അടിസ്ഥാനമില്ലാത്തതാണന്ന് മന്ത്രി കെ.രാധാകൃഷ്ണൻ

കൽപ്പറ്റ:
മനുഷ്യത്വമില്ലാത്ത വികസനം അടിസ്ഥാനമില്ലാത്തതാണന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. പട്ടികവർഗ്ഗ മേഖലയിൽ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ സർക്കാർ നടപ്പിലാക്കുന്ന ഡിജിറ്റലി കണക്ടഡ് ട്രൈബൽ പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചാണ് നരബലിയുടെയും ലഹരി ഉപയോഗത്തിെൻ്റയും പശ്ചാതലത്തിൽ മന്ത്രി പ്രസ്താവന നടത്തിയത്.
ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ കോളനീസ് പദ്ധതി മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും പട്ടികവര്‍ഗ വകുപ്പും സി-ഡാക്കും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 1285 കേന്ദ്രങ്ങണ്ടിൽ കണക്ടിവിറ്റിയില്ലായിരുന്നു. 1026 കേന്ദ്രങ്ങളിൽ ഒരു വർഷം കൊണ്ട് കണക്ടിവിറ്റി എത്തിക്കാൻ കഴിഞ്ഞു. ഇടമലക്കുടിയിൽ നാലര കോടി രൂപ ചിലവിലുണ്ട് ഇടമലക്കുടിയിൽ കടക്ടിവിറ്റി എത്തിച്ചത്.ഡിജിറ്റൽ സാക്ഷരത പ്രധാനമായതിനാൽ എല്ലാവർക്കും ഡിജിറ്റൽ ഡിവൈസ് കൊടുക്കാനുള്ള നടപടി സ്വീകരിച്ചു.
ഉന്നത വിദ്യഭ്യാസ രംഗത്ത് അവരെ മികവുറ്റതാക്കുന്നതിന് 286 കുട്ടികളെ വിദേശ സർവ്വകലാശാലയിൽ പഠിക്കാൻ സഹായം നൽകിയതിൽ 26 കുട്ടികൾ പട്ടികവർഗ്ഗ വിദ്യാർത്ഥികളാണ്. കൊഴിഞ്ഞുപോക്ക് തടയാൻ നടപടി സ്വീകരിച്ചു. കേരള എംപവർ സൊസൈറ്റി വരുന്നതോടെ കൂടുതൽ പേർക്ക് തൊഴിൽ ലഭ്യമാകും. ഗോത്ര സാരഥി പദ്ധതിയിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം വേണമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. ഉൾപ്രദേശങ്ങളിൽ നിന്ന് പട്ടികവർഗ്ഗ വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കുന്ന വാഹന ഉടമകൾക്ക് വലിയ തുക കുടിശ്ശിഖ ഉള്ള കാര്യം പരാതിയായി ഉയർന്നിരുന്നുവെന്നും നിലവിൽ കുടിശ്ശികയുണ്ടായിരുന്ന 2 കോടി 26 ലക്ഷം വകുപ്പ് നൽകി കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
. ജില്ലയിലെ പട്ടിക വര്‍ഗ്ഗ കോളനികളിലെ സാമൂഹ്യ പഠന മുറികളെ സ്മാര്‍ട്ടാക്കി ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സഹായത്തോടെ വിദ്യാഭ്യാസം, ആരോഗ്യാവബോധം, രോഗനിര്‍ണ്ണയം എന്നിവയ്ക്ക് സഹാകരമാകുന്ന കേന്ദ്രങ്ങളാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്ത്താല്‍മോളജി തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെയാണ് ഈ വിവിധോദേശ്യ പദ്ധതി നടപ്പാക്കുന്നത്. സാമൂഹ്യ പഠന മുറികള്‍ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡിജിറ്റലാക്കി മാറുന്നതോടെ ടെലി – എജ്യുക്കേഷന്‍, ഇ – ലിറ്ററസി നടപ്പിലാകും. പട്ടിക വര്‍ഗ്ഗ മേഖലയിലെ നോണ്‍ കമ്മ്യൂണിക്കബിള്‍ രോഗങ്ങളുടെ സ്‌ക്രീനിംഗും ഡയബറ്റിക് റെറ്റിനോപ്പതി, ഓറല്‍ ക്യാന്‍സര്‍, സെര്‍വിക്കല്‍ ക്യാന്‍സര്‍ എന്നിവ നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ കണ്ടെത്തി ചികില്‍സയ്ക്ക് വിദഗ്ധ ഉപദേശം ലഭ്യമാക്കുന്നതിനുളള ടെലി മെഡിസിന്‍ സംവിധാനവും പദ്ധതിയിലൂടെ സജ്ജീകരിക്കും.
ചടങ്ങില്‍ ഒ.ആർ.കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍, ജില്ലാ കളക്ടര്‍ എ.ഗീത, സി.ഡാക് സയൻ്റിസ്റ്റ് പി.എസ്. സുബോധ്, എൽ.എസ്.ജി.ഡി. ജോയിൻ്റ് ഡയറക്ടർ പി.ജയരാജൻ, ജില്ലാ പ്ലാനിംഗ് ഓഫിസർ മണിലാൽ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ. ശശി പ്രഭ, സി.ഡാക് സയൻ്റിസ്റ്റ് പി. ദേവാനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post എരനെല്ലൂർ ദേവസ്വം ശ്രീ മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റ്‌ പുതിയ ഭാരവാഹികൾ ചുമതല ഏറ്റെടുത്തു
Next post ക്ഷീര കർഷകനും താങ്ങുവില ലഭ്യമാക്കണം – കർഷകമോർച്ച
Close

Thank you for visiting Malayalanad.in