വയനാട്ടിൽ ബാങ്കുകളുടെ നിക്ഷേപം 8350 കോടി രൂപ

കല്‍പ്പറ്റ; 2022-23 സാമ്പത്തികവര്‍ഷത്തിലെ ആദ്യപാദത്തിന്റെ ജില്ലാതല ബാങ്കേഴ്‌സ് സമിതി അവലോകനയോഗം കല്‍പ്പറ്റയില്‍ ചേര്‍ന്നു. വിവിധ ബാങ്കുകളില്‍ നിന്നായി 816 കോടി രൂപ കാര്‍ഷിക മേഖലയില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ 262 കോടി രൂപ സൂക്ഷ്മ- ചെറുകിട വ്യവസായമേഖലയ്ക്കും 455 കോടി രൂപ ഭവന- വിദ്യാഭ്യാസ വായ്പ അടങ്ങുന്ന മറ്റ് മുന്‍ഗണനമേഖലയ്ക്കും നല്കിയിട്ടുണ്ട്. ജില്ലയില്‍ ആകെ 1626 കോടി രൂപയാണ് വിതരണം ചെയ്തതെന്ന് ലീഡ് ബാങ്ക് മാനേജര്‍ ബിബിന്‍ മോഹന്‍ പറഞ്ഞു. ഇതില്‍ 1533 കോടി രൂപ മുന്‍ഗണനാ മേഖലയ്ക്കാണ് നല്‍കിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബാങ്കുകളുടെ ആകെ വായ്പാ നീക്കിയിരിപ്പ് 9816 കോടി രൂപയായും നിക്ഷേപം 8350 കോടി രൂപയായും ഉയര്‍ന്നിട്ടുണ്ട്. ആസ്പിറേഷണല്‍ ഡിസ്ട്രിക്ട് പദ്ധതിയില്‍ ജൂണ്‍ പാദത്തില്‍ സാമ്പത്തികഉള്‍പ്പെടുത്തലും
നൈപുണ്യവികസനവും തീമില്‍ ദേശീയതലത്തില്‍ വയനാട് ജില്ല ഒന്നാമതെത്തിയതില്‍ ജില്ലയിലെ ബാങ്കുകളെ ഫിനാന്‍സ് ഓഫീസര്‍ ശ്രീ ദിനേശന്‍ അനുമോദിച്ചു. ഈ വിജയം യോഗം കേക്ക് മുറിച്ചു ആഘോഷിച്ചു. ദേശീയതലത്തില്‍ അവാര്‍ഡ് ലഭിച്ച ക്ഷീരകര്‍ഷക ലില്ലീസ് ഫാം ഉടമ ലില്ലി മാത്യു അനുഭവം പങ്കുവെച്ചു. പരിപാടി ഫിനാന്‍സ് ഓഫീസര്‍ എ.കെ.ദിനേശന്‍ ഉദ്ഘാടനം ചെയ്തു. റിസര്‍വ് ബാങ്ക് ലീഡ് ഡിസ്ട്രിക്ട് ഓഫീസര്‍ രഞ്ജിത്ത് ഇ. അധ്യക്ഷത വഹിച്ചു. കനറാ ബാങ്ക് കണ്ണൂര്‍ സൗത്ത് മേഖലാ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സത്യപാല്‍ വി . സി, കെ, ഡി ഡി എം ജിഷ വി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ശ്രീ മണിലാല്‍ ആര്‍, ബാങ്ക് പ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ അടിക്കുറിപ്പ് – 05 ,06 ജില്ലാതല ബാങ്കേഴ്‌സ് അവലോഗന യോഗം ഗ്രീന്‍ ഗേറ്റ് ഓഡിറ്റോറിയത്തില്‍ ഫിനാന്‍സ് ഓഫീസര്‍ എ.കെ.ദിനേശന്‍ ഉദ്ഘാടനം ചെയ്യുന്നു./ കേയ്ക്ക് മുറിക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *

Previous post സമദർശന സാംസ്കാരിക പഠനകേന്ദ്രം സാഹിത്യ അവാർഡ് സ്റ്റെല്ല മാത്യുവിന്.
Next post കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രവർത്തക ക്യാമ്പ് വയനാട് മുട്ടിലിൽ
Close

Thank you for visiting Malayalanad.in