.
ഒ.എൽ.എക്സ് ൽ വിൽപ്പനക്ക് വെച്ച സുൽത്താൻ ബത്തേരി സ്വദേശിയുടെ 52500 രൂപ വില വരുന്ന ഐഫോൺ തന്ത്രപൂർവം തട്ടിയെടുത്ത മൂന്ന് അംഗ സംഘത്തെ വയനാട് സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷജു ജോസഫും സംഘവും അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് ഫസീൽ (26), ഇയാളുടെ ഭാര്യ ഓമശേരി സ്വദേശിനി ശബാന ഷെറിൻ (21),പാണ്ടിക്കാട് സ്വദേശി മുഹമ്മദ് യൂസഫ് ഇസാം (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഒ.എൽ.എക്സ് ൽ വിൽക്കാൻ വെക്കുന്ന ഐഫോൺ ഉടമക്കളെ ആണ് പ്രതികൾ ഉന്നം വെക്കുന്നത്. സംഘത്തിലെ സ്ത്രീ വ്യാജ പേരുകളിൽ മൊബൈൽ ഫോൺ ഉടമകളെ വിളിച്ചു ഇടപാട് ഉറപ്പിച്ച ശേഷം മൊബൈൽ ഫോൺ കോഴിക്കോട്, നിലമ്പൂർ ഭാഗത്തേക്ക് ഉള്ള ബസ്സിൽ കയറ്റി വിടാൻ ആവശ്യപ്പെടുകയും ഫോണിന്റെ വിലയായി മുഹമ്മദ് യൂസഫ് ഇസാം വ്യാജ ബാങ്ക് റെസിപ്റ്റ് തയ്യാറാക്കി ഫോൺ ഉടമക്ക് അയച്ചു നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. അക്കൗണ്ടിൽ പണം ലഭിക്കാതെ ഫോൺ ഉടമ സംഘത്തെ ബന്ധപെടുമ്പോൾ ബാങ്ക് സെർവർ തകരാർ ആണ് എന്ന് വിശ്വസിപ്പിക്കുകയും. ഈ സമയം കൊണ്ട് തട്ടിപ്പുകാർ ഫോൺ ബസ്സിൽ നിന്നും വാങ്ങി മൊബൈൽ ഷോപ്പുകളിൽ വിൽപ്പന നടത്തുകയുമാണ് ചെയ്യുന്നത്. തട്ടിപ്പിലൂടെ നേടുന്ന പണം വിനോദ സഞ്ചാരത്തിനും ആഡംബര ജീവിത്തത്തിനാണ് ഇവർ ഉപയോഗിച്ച് കൊണ്ടിരുന്നത്. സമാന രീതിയിൽ ഇടപാടുകരുടെ തിരിച്ചറിയൽ രേഖകൾ കൈക്കലാക്കി ദുരുപയോഗം ചെയ്ത ഫസീലിന്റെ സഹോദരൻ ഫാസിലിനെ കുറിച്ച് പോലീസ് അന്വേഷണം നടത്തി വരുന്നു.ഓൺലൈൻ വഴി വിൽപ്പന, വാങ്ങൽ നടത്തുമ്പോൾ അതീവ ജാഗ്രത പുലർത്തേണ്ടതും വ്യക്തിഗത തിരിച്ചറിയൽ രേഖകൾ കഴിവതും ഷെയർ ചെയ്യാതിരിക്കുകയും വേണമെന്ന് സൈബർ പോലീസ് അറിയിച്ചു.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...