പാൽച്ചുരം അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു

. മാനന്തവാടി: വയനാട് പാൽചുരത്തിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ക്ലീനർ കാർത്തിക്(17) ആണ് മരിച്ചത്. കർണ്ണാടകയിൽനിന്നും കൊട്ടിയൂർ പാമ്പാലത്തേയ്ക്ക് പെട്രോൾ ബങ്ക് നിർമ്മാണത്തിനാവിശ്യമായ റൂഫിങ്ങ് സാമഗ്രഹികളുമായി വന്ന KA 63 – 1145 ഐഷർ ലോറിയാണ് അപകടത്തിൽ പെട്ടത് . ലോറി ഡ്രൈവർ ഹനുമന്ദറാവു അത്ഭുതകരമായി രക്ഷപെട്ടു. സാരമായി പരുക്കുപറ്റിയ അയാളെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .. പേരാവൂർ,മാനന്തവാടി, ഇരിട്ടി എന്നീ അഗ്നിശമന രക്ഷാ നിലയത്തിലെ ജീവനക്കാർ രക്ഷാ പ്രവർത്തനത്തിൽ പങ്കുകാരായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് ഗവ: എൻജിനീയറിങ് കോളേജ് മെക്കാനിക്കൽ സ്റ്റുഡൻ്റ്സ്- സ്റ്റാഫ് അസോസിയേഷൻ ടെക്നിക്കൽ ഫെസ്റ്റ് നാളെ തുടങ്ങും.
Next post വയനാട് മെഡിക്കൽ കോളേജ് സമരത്തിൽ പങ്കാളികളായി ജൈന സമാജം
Close

Thank you for visiting Malayalanad.in