കൽപ്പറ്റ: ദേശീയ ഗെയിംസിൽ വനിതകളുടെ ഫെൻസിങ് മത്സരത്തിൽ വെങ്കല മെഡൽ നേടിയ ജോസ്ന ക്രിസ്റ്റി ജോസിനു അഭിനന്ദനവുമായി രാഹുൽ ഗാന്ധി എം പി. ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും, പ്രത്യേകിച്ച് കോമൺവെൽത്ത് ഗെയിംസിലെ നിങ്ങളുടെ മാതൃകാപരമായ പ്രകടനം പ്രശംസ അർഹിക്കുന്നു എന്നും നമുക്കെല്ലാവർക്കും പ്രത്യേകിച്ച് വയനാടിന് ഇത് അഭിമാന നിമിഷമാണ് എന്നും ജോസ്നയ്ക്ക് അയച്ച അഭിനന്ദന സന്ദേശത്തിൽ രാഹുൽ ഗാന്ധി എം പി പറഞ്ഞു.
‘ഈ മെഡൽ നിങ്ങളുടെ അസാമാന്യമായ കഴിവിനും മികവിനും നിശ്ചയദാർഢ്യത്തിനുമുള്ള അംഗീകാരമാണ്. ഫെൻസിങ്ങിനെ കുറിച്ചുള്ള നിങ്ങളുടെ ജിജ്ഞാസ നിങ്ങൾ ഒരു അഭിനിവേശമാക്കി മാറ്റി എന്നറിയുന്നത് സന്തോഷകരമാണ്. നിങ്ങൾ അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളികൾക്കിടയിലും നിങ്ങളുടെ ലക്ഷ്യത്തിനായി അശ്രാന്തമായി പ്രവർത്തിക്കാനുള്ള നിങ്ങളുടെ കഴിവിനെ ഞാൻ അഭിനന്ദിക്കുന്നു. നിങ്ങളുടെ വിജയവും സ്ഥിരോത്സാഹവും മറ്റുള്ളവരെ പ്രചോദിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’- ജോസ്ന ക്രിസ്റ്റി ജോസിന് അയച്ച അനുമോദന സന്ദേശത്തിൽ രാഹുൽ ഗാന്ധി എം പി പറഞ്ഞു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...