കൊച്ചി :സിനിമ പ്രൊമോഷൻ്റെ അഭിമുഖത്തിനിടെ യൂടൂബ് ചാനല്‍ അവതാരകയെ അപമാനിച്ചെന്ന നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. അവതാരകയുമായി ഒത്തുതീര്‍പ്പിലെത്തിയ സാഹചര്യത്തില്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാസി കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇത് പരിശോധിച്ചാണ് നടപടി.
പ്രോസിക്യൂഷന്‍ നടപടിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് അവതാരക അറിയിച്ചതായും കേസ് റദ്ദാക്കണമെന്നുമായിരുന്നു നടന്റെ ആവശ്യം. തനിക്ക് പരാതിയില്ലെന്നും കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും പരാതിക്കാരിയും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഹരജിയില്‍ പ്രാഥമിക വാദം കേട്ട കോടതി കേസിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യുകയായിരുന്നു.