കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സുൽത്താൻ ബത്തേരി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ലഹരി വിരുദ്ധ കാമ്പയിനിന്റെ പോസ്റ്റർ പ്രകാശനം സു:ബത്തേരി സെന്റ്.ജോസഫ്സ് ഓഡിറ്റോറിയത്തിൽ വെച്ച് .ഫിലിപ് മമ്പാട്, .മഹേഷ് ചിത്രവർണ്ണം എന്നിവർ ചേർന്ന് പ്രവാസികോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് ഗഫൂർ പടപ്പിന് നൽകി നിർവ്വഹിച്ചു. യൂത്ത് കോൺഗ്രസ് സു.ബത്തേരി മണ്ഡലം വൈസ് പ്രസിഡന്റ് ഹാരിസ് കല്ലുവയൽ, മുഹമ്മദ് ശാദുലി, ജിൻസാജ് കൊമ്പത്ത് തുടങ്ങിയവർ പങ്കെടുത്തു.