സർക്കാർ ഓഫീസുകളിലെ സ്‌റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷകനെ വിളിച്ചുവരുത്തി വിചാരണ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ എ. അബ്ദുൾ ഹക്കീം അറിയിച്ചു. അപേക്ഷകന്റെ ലക്ഷ്യവും താൽപര്യവും മനസ്സിലാക്കുന്ന രീതിയിൽ വിചാരണ ചെയ്യുന്നത് ചട്ടപ്രകാരമല്ല. അപേക്ഷകനെ ഓഫീസർക്കൊപ്പം വിചാരണ ചെയ്യാനുള്ള അധികാരം കമ്മീഷനാണുള്ളത്. അപേക്ഷകർക്ക് കൃത്യസമയം മറുപടി നൽകാത്തവർക്കെതിരെ ശക്തവും മാതൃകപരവുമായ നടപടി സ്വീകരിക്കും. കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിലാണ് ഇക്കാര്യം അറിയിച്ചത്. 2022 മാർച്ചിൽ നൽകിയ വിവരാവകാശ അപേക്ഷയിൽ കൃത്യസമയം മറുപടി നൽകാതിരുന്ന കടന്നപ്പള്ളി വില്ലേജ് ഓഫീസർക്ക് ശിക്ഷാനടപടിയുടെ മുന്നോടിയായി കാരണം കാണിക്കൽ നോട്ടീസ് നൽകാൻ കമ്മീഷൻ തീരുമാനിച്ചു. തലശ്ശേരി സബ് കലക്ടർ ഓഫീസിൽനിന്ന് അപേക്ഷകന് നോട്ട് ഫയലിന്റെ പകർപ്പ് നൽകാത്തതിനെ കമ്മീഷൻ വിമർശിച്ചു. ഒരു ബാലികയുടെ മാതാപിതാക്കൾ കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ നൽകിയ അപേക്ഷ പ്രകാരം ആവശ്യപ്പെട്ട രേഖകൾ ഫയലിൽ ഇല്ലെന്ന് പോലീസ് മറുപടി നൽകിയതിൻമേൽ അന്വേഷണം നടത്തുന്നത് പരിഗണിക്കുമെന്ന് കമ്മീഷണർ അറിയിച്ചു. അമിത വൈദ്യുതി ചാർജ് ഈടാക്കിയത് സംബന്ധിച്ച് സജീവ് വാച്ചാലി നൽകിയ അപേക്ഷയിൽ പത്ത് ദിവസത്തിനകം മൂന്നര വർഷത്തെ വൈദ്യുതി ബില്ലുകൾ നൽകാൻ കമ്മീഷണർ ഉത്തരവിട്ടു.
കൽപ്പറ്റ : സമസ്ത 100-ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ച് ഈ മാസം 28 ന് ജില്ലയിലെ 15 റെയ്ഞ്ചുകളിലും വാഹന...
മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ...
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...