മംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

മംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലിടിച്ചാണ് അപകടം. കണ്ണൂർ ഏരുവേശി സ്വദേശി അഭിജിത്ത് (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് നിഖിൽ പരുക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജോലി ആവശ്യത്തിനായാണ് ഇരുവരും മംഗളൂരുവിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *