പത്തനംതിട്ട:
കേരളത്തെ ഞെട്ടിച്ച തിരുവല്ലയിലെ നരബലി കേസിൽ മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചതായി പോലിസ് . സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി തിരുവല്ലയിലെ ദമ്പതിമാരാണ് രണ്ട് സ്ത്രീകളെ നരബലി നൽകിയത്. സംഭവത്തിൽ ദമ്പതിമാരെയും ഇവർക്ക് കൊലപ്പെടുത്താനായി സ്ത്രീകളെ എത്തിച്ച് നൽകിയ ഏജന്റിനെയും പോലീസ് കസ്റ്റഡിയിലെടുത്തു
കടവന്ത്ര സ്വദേശി പത്മ, കാലടി സ്വദേശി റോസ് ലി എന്നിവരാണ് കൊല്ലപ്പെട്ടത്. തലയറുത്താണ് ഇവരെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. മുഹമ്മദ് ഷാഫിയെന്ന ഏജന്റാണ് ഇവരെ പരിചയപ്പെട്ട് തെറ്റിദ്ധരിപ്പിച്ച് ദമ്പതിമാരുടെ പക്കൽ എത്തിച്ചത്. പ്രതികളെ ഇലവന്തൂരിലെത്തിച്ചു. മൃത ദേഹാവശിഷ്ടങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്’
സിദ്ധനായി ദമ്പതികളായ ഭഗവൽ സിംഗിൻ്റെയും ഭലൈലയുടെയും മുന്നിലെത്തിയതും മുഹമ്മദ് ഷാഫി തന്നെയാണ്.
ഭഗവത് സിംഗിൻ്റെ മുമ്പിൽ വച്ച് ഭാര്യ ലൈലയെ പീഡിപ്പിച്ചു. കാൺമാനില്ലാത്ത പരാതിയിൽ നടന്ന അന്വേഷണമാണ് നരബലിയെന്ന ക്രൂരവും പൈശാചികവുമായ കുറ്റകൃത്യത്തിൻ്റെ തുമ്പ് ലഭിക്കാനിടയാക്കിയത്.
. കൽപ്പറ്റ:വയനാട് കോഫി ഗ്രോവേർസ് അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2025 -27 വർഷത്തെ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് അനൂപ് പാലക്കുന്ന്, വൈസ് പ്രസിഡണ്ട് അലി ബ്രാൻ...
പൂഴിത്തോട് - പടിഞ്ഞാറത്തറ പാതയുടെ ഇൻവെസ്റ്റിഗേഷൻ നടപടികൾ വയനാട് ജില്ലയിൽ പൂർത്തിയാവുകയും, കോഴിക്കോട് ജില്ലയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി കഴിഞ്ഞ ജനുവരി മുതൽ ലഭ്യമാകാതെ...
. മീനങ്ങാടി: എഴുത്തുകാരും കലാകാരൻമാരും ദന്തഗോപുരങ്ങളിൽ കഴിയേണ്ടവരല്ലെന്നും,സമൂഹത്തിന്റെ അടിത്തട്ടിലുള്ള ശബ്ദമില്ലാത്ത മനുഷ്യരുടെ ശബ്ദമായി മാറേണ്ടവരാണെന്നും പ്രമുഖ ചലച്ചിത്ര നിരൂപകനും, എഴുത്തുകാരനുമായ ഒ.കെ ജോണി അഭിപ്രായപ്പെട്ടു. കുഞ്ചൻ നമ്പ്യാർക്കും...
തിരുവനന്തപുരം: ദേശീയ ആംബുലൻസ് പൈലറ്റ് ദിനത്തിന്റെ ഭാഗമായി 108 ആംബുലൻസ് സർവീസിൽ ജോലി ചെയ്യുന്ന ആംബുലൻസ് പൈലറ്റുമാരുടെ പ്രവർത്തനങ്ങളെ ആദരിച്ചുകൊണ്ട് കേക്ക് മുറിച്ച് ആഘോഷിച്ചു. കോട്ടയത്ത് ആർ.ടി,...
കണിയാമ്പറ്റ:സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അപകടകരമായ നിലയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍ മരം മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം...