കുടുംബശ്രി ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് നൈപുണ്യ പരിശീലനം

സംസ്ഥാന സര്‍ക്കാര്‍ യുവതികളുടെ സാമൂഹ്യ സാമ്പത്തിക ശാക്തീകര ണത്തിനായി കുടുംബശ്രി വഴി രൂപീകരിച്ച ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് അസാപ്പ് വഴി നൈപുണ്യ വികസന പരിശീലനം നല്‍കുന്നു. സോഫ്റ്റ് സ്‌കില്‍ മേഖലയില്‍ 3 ദിവസത്തെ പരിശീലനമാണ് അംഗങ്ങള്‍ക്ക് നല്‍കുന്നത്. മാനന്തവാടി ഗവണ്‍മെന്റ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ പാര്‍ക്കിലാണ്് പരിശീലനം. പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 13 ന് രാവിലെ 11 ന ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിക്കും. ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി അദ്ധ്യക്ഷത വഹിക്കും. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ ബാലസഭ കുട്ടികള്‍ക്കുളള സ്പോക്കണ്‍ ഇംഗ്ളീഷ് പരിശീലനത്തിന്റെ ഉദ്ഘാടനവും ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിക്കും. 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന കൂട്ടായ്മകളാണ് ഓക്സിലറി ഗ്രൂപ്പുകള്‍. ജില്ലയിലെ എല്ലാ വാര്‍ഡുകളിലും ഓക്സിലറി ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഓക്സിലറി ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കിയത്.
*ചമതി’ കളിമണ്‍ ശില്‍പ്പശാല*
കേരള ലളിതകലാ അക്കാദമി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും സോളിഡാരിറ്റി വികസനകേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 14 മുതല്‍ 17 വരെ മാനന്തവാടി ആര്‍ട്ട് ഗ്യാലറിയില്‍ കളിമണ്‍ ശില്‍പ നിര്‍മ്മാണ പണിപ്പുര ‘ചമതി’ സംഘടിപ്പിക്കും. ശില്‍പശാലയുടെ ഉദ്ഘാടനം ഒക്ടോബര്‍ 14 ന് രാവിലെ 11 ന് വി. ശിവദാസന്‍ എം.പി. നിര്‍വ്വഹിക്കും. വയനാട് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കലാപ്രവര്‍ത്തകര്‍, മണ്‍പാത്രനിര്‍മ്മാണം കുലത്തൊഴിലാക്കിയ സമൂഹങ്ങളില്‍ നിന്നും തദ്ദേശീയ സമൂഹങ്ങളില്‍ നിന്നുമുള്ള പഠിതാക്കളും ഉള്‍പ്പെടെ മുപ്പതിലേറെ പേര്‍ ശില്‍പശാലയില്‍ പങ്കെടുക്കും. പരിശീലന ദിവസങ്ങളില്‍ സാംസ്‌കാരിക പരിപാടികളും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിനെതിരെ നിക്ഷിപ്ത താല്പര്യത്തോടെയുള്ള ആസൂത്രിതമായ നീക്കം നടക്കുന്നുവെന്ന് അധികൃതർ
Next post കയര്‍ ഭൂവസ്ത്ര വിതാനം:ഏകദിന സെമിനാർ നടത്തി
Close

Thank you for visiting Malayalanad.in