വിവാദമായ പുൽപ്പള്ളി ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഉന്നത വിജയം

: പുൽപ്പള്ളി :
സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ വിജയം.
സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് യുഡിഎഫ് പാനലിലെ പതിനൊന്നുപേരും വിജയിച്ചു.
വിജയിച്ചവർ, കെ എം എൽദോസ്, എം. യു ജോർജ് മാസ്റ്റർ, കെ. എ ൽ ടോമി, പി.വി പ്രേമരാജൻ, കെ. എം മാത്യു ഉണ്ടശം പറമ്പിൽ, ടി പി ശശിധരൻ മാസ്റ്റർ, അന്നമ്മ ടീച്ചർ, മിനി റെജി, രാധാമണി വേണു, മണി ഇല്യമ്പത്ത്, സി.പി ജോയ്.
എൽഡിഎഫ്- യുഡിഎഫ് മുന്നണികളെ കൂiin ത ജനകീയ മുന്നണിയും മത്സര രംഗത്തുണ്ടായിരുന്നു. എൽ.ഡി.എഫ് പാനലിൽ ഏറ്റവും കൂടുതൽ വോട്ട് ഡിവ ൻസ് മാസ്റ്റർക്കാണ്. 2555 പേരാണ് വോട്ട് ചെയ്തത് 6498 പേർക്കായിരുന്നു വോട്ടവകാശം. വായ്പാ തട്ടിപ്പിൻ്റെ പേരിൽ വിവാദമായ ബാങ്കിൽ യു.ഡി.എഫിനെതിരെ എൽ.ഡി.എഫും ജനകീയ മുന്നണിയും സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചിരുന്നു. ആരോപണ വിധേയനായ മുൻ ബാങ്ക് പ്രസിഡണ്ടും കെ.പി.സി.സി.ജനറൽ സെക്രട്ടറിയുമായ കെ.കെ. അബ്രാഹാമിൻ്റെ വിജയം കൂടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *