
അമ്മക്കൊപ്പം നടന്ന് രാഹുൽ ഗാന്ധി : ഗൗരീലങ്കേഷിനെ അനുസ്മരിച്ച് രാജ്യം
നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം നടന്ന് കൊല്ലപ്പെട്ട മാധ്യമ പ്രവർത്തക ഗൗരീ ലങ്കേഷിന്റെ കുടുംബം. ഗൗരീ ലങ്കേഷിന്റെ അമ്മയും സഹോദരിയും രാഹുൽ ഗാന്ധിയെ അനുഗമിച്ചു.
ഗൗരി സത്യത്തിന് വേണ്ടി നിന്നു, ഗൗരീ ധൈര്യത്തോടെ നിലകൊണ്ടു. ഗൗരീ ലങ്കേഷ് ഇന്ത്യയുടെ യാഥാർത്ഥ്യത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. താൻ അവരുടെ
ആശയങ്ങൾക്കൊപ്പമാണ് നിലകൊളളുന്നതെന്നും ലങ്കേഷിനെപ്പോലുള്ളവരുടെ ശബ്ദമാണ് ഭാരത് ജോഡോ യാത്രയെന്നും ആ ശബ്ദത്തെ ഒരിക്കലും നിശബ്ദമാക്കാൻ കഴിയില്ലെന്നും ഗൗരിയുടെ കുടുംബത്തോടൊപ്പം നടക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. സത്യത്തിനും നീതിക്കും വേണ്ടി പോരാടുന്നവരെ വിജയിപ്പിക്കാൻ ഒരിക്കലും മടിക്കില്ലെന്ന് ഭാരത് ജോഡോ യാത്രയുടെ ട്വിറ്റർ അക്കൗണ്ടിൽ പറയുന്നു. വ്യാഴാഴ്ച മാണ്ഡ്യയിൽ നിന്ന് ആരംഭിച്ച യാത്രയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുത്തിരുന്നു.
More Stories
തിരകളും മാരകായുധങ്ങളും കടത്തിയ സംഭവത്തിൽ ഒരാളെ കൂടി പിടികൂടി – പിടിയിലായത് കാപ്പ കേസിലെ പ്രതി
ബത്തേരി: ലൈസൻസില്ലാതെ നിയമവിരുദ്ധമായി കാറിൽ തിരകളും(ammunitions) മാരകായുധങ്ങളും കടത്തിയ സംഭവത്തിൽ ഒരാളെ കൂടി പിടികൂടി. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ബത്തേരി, പുത്തൻകുന്ന്, കോടതിപ്പടി, പാലപ്പെട്ടി വീട്ടിൽ, സഞ്ജു...
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ പ്രഥമ പി.ജി. ബാച്ചിന്റെയും എം.ബി.ബി.എസ്. ബാച്ചിന്റെയും ബിരുദദാനം നടന്നു
മേപ്പാടി: ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 2021-22 അധ്യയന വർഷത്തിൽ...
വയനാട്ടിൽ മഴ ശക്തമായി കേന്ദ്ര സേനെയെത്തി :മരം വീണും മണ്ണിടിഞ്ഞും ഗതാഗത കുരുക്ക്.
വയനാട്ടിൽ മഴ ശക്തമായി കേന്ദ്ര സേനെയെത്തി :മരം വീണും മണ്ണിടിഞ്ഞും ഗതാഗത കുരുക്ക്. നെന്മേനി ഗ്രാമ പഞ്ചായത്തിൽ പല്ലടംകുന്നു നഗറിൽ വീടിനു മുകളിലേക്കു മരം വീണു മറ്റു...
ലക്കിടിയിൽ 103 മില്ലിമീറ്റർ മഴ : വൈത്തിരിയിൽ മണ്ണിടിച്ചിൽ :നാളെ വയനാട്ടിൽ റെഡ് അലർട്ട്
. കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴ തുടങ്ങി. ലക്കിടിയിൽ 103 മില്ലിമീറ്റർ മഴ ലഭിച്ചു. വൈത്തിരി ചാരിറ്റിയിൽ മണ്ണിടിഞ്ഞു. ആർക്കും പരിക്കില്ല. സ്വകാര്യ സ്ഥലത്തെ സംരക്ഷണ മതിലാണ്...
യു ഡി ടി എഫ് നേതൃത്വത്തിൽ സംസ്ഥാന സർക്കാറിനെതിരെ പ്രക്ഷോഭം തുടരും. അഡ്വ.എം.റഹമത്തുള്ള
കൽപ്പറ്റ:-സംസ്ഥാന സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കും ജനദ്രോഹ നയങ്ങൾക്കു മെതിരെ യു ഡി ടി എഫ് നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യു ഡി ടി എഫ്...
എം.ഡി.എം.എയുമായി യുവാവ് പിടിയില്‍ : ദൗത്യത്തിൽ പങ്കാളികളായി 666 വൈത്തിരി ഫുട്ബോൾ ക്ലബും
വൈത്തിരി: സ്വന്തം ഉപയോഗത്തിനും വില്‍പ്പനക്കുമായി സൂക്ഷിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കോഴിക്കോട്, താമരശേരി, രാരോത്ത് വി.സി. സായൂജ്(33)നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും വൈത്തിരി പോലീസും...