കൊല്ലം: പത്തനാപുരം പട്ടാഴി പന്ത്രണ്ടുമുറി ജംഗ്ഷന് സമീപം അമിത വേഗത്തിലെത്തിയ ബൈക്ക് വീടിന്റെ മതിലിലേക്ക് പാഞ്ഞുകയറി ബൈക്ക് ഓടിച്ചിരുന്ന യുവാവ് മരിച്ചു.
പത്തനാപുരം നടുക്കുന്ന് അക്ഷയ് ഭവനിൽ ഷൈനി-മനോജ് ദമ്പതിമാരുടെ മകൻ അക്ഷയ്കുമാർ (19)ആണ് മരിച്ചത്. രണ്ട് ബൈക്കുകളിലായി വന്ന യുവാക്കളിൽ ഒരു സംഘത്തിന്റെ ബൈക്കാണ് വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന പുളിവിള സ്വദേശിയായ യുവാവിനെ പരിക്കുകളോടെ കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്ക് മാറ്റി. ബൈക്കിടിച്ചതിനെ തുടർന്ന് വീടിന്റെ ചുറ്റുമതിൽ ചിന്നഭിന്ന മായി വീടിന് മുന്നിലേക്ക് വീണ നില യിലാണ്. ബൈക്കും തകർന്നിട്ടുണ്ട്. സഹോദരൻ അശ്വിൻ.