ഒക്ടോബർ 10: ലോക മാനസികാരോഗ്യ ദിനം: മാനസിക പ്രശ്നം നേരിടുന്ന കൂടുതൽ പേർക്ക് സഹായവുമായി തണൽ.

കൽപ്പറ്റ: മാനസിക പ്രശ്നം നേരിടുന്ന കൂടുതൽ പേർക്ക് സഹായവുമായി തണൽ .ലോക മാനസികാരോഗ്യ ദിനമായ ഒക്ടോബർ പത്തിന് ഇതിന് തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

2008 – ൽ വടകരയിലെ ഒരു പാലിയേറ്റീവ് പേഷ്യന്റിനെ പുനരധിവസിപ്പിച്ചുകൊണ്ട് ഒരു കൂട്ടം സമാന മനസ്കരായ ആളുകൾ തുടക്കം കുറിച്ചതാണ് തണൽ എന്ന് കൂടി അറിയപ്പെടുന്ന ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റ്.
14 വർഷങ്ങൾക്കിപ്പുറം ന്യൂറോ റിഹാബിലിറ്റേഷൻ, തെരുവിൽ കഴിയുന്ന ആളുകളുടെ പുനരധിവാസം, പാലിയേറ്റീവ് പ്രവർത്തനങ്ങൾ, കമ്മ്യൂണിറ്റി സൈക്യാട്രി തുടങ്ങി 20ഓളം വ്യത്യസ്ത മേഖലകളിൽ 14 ഓളം സംസ്ഥാനങ്ങളിൽ ആയി 224 ഓളം സെന്ററുകളിലൂടെ 70000 പേർക്ക് ഒരു ദിവസം തണൽ ഉത്തരമാകുന്നുണ്ട്.
മാനസികമായി വെല്ലുവിളി നേരിടുന്നവരുടെ ബുദ്ധിമുട്ടുകൾക്ക് ഒരു ഉത്തരമാവാൻ തണൽ 2013 ൽ തന്നെ വടകരയിൽ ഒരു ക്ലിനിക് തുടങ്ങുകയും സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവർക്ക് ചികിത്സയും മരുന്നും സൗജന്യമായി തന്നെ ഇപ്പോഴും നൽകി വരുന്നുമുണ്ട്. ക്രമേണ വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ പുതിയ 2 വീതം ക്ലിനികുകൾ തുടങ്ങുകയും ചെയ്തു.
എന്നാൽ ഈ മേഖലയിൽ ഇനിയും ഒരുപാട് ചെയ്യാനുണ്ടെന്ന് തണൽ മനസ്സിലാക്കുകയും കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തതിന്റെ ഭാഗമായി പുതിയ 21 ക്ലിനിക്കുകൾ തുടങ്ങി. “എംപതി” എന്ന് പേരിട്ട ഈ പദ്ധതി സമൂഹ പങ്കാളിത്തത്തിലൂടെ മാനസികമായി വെല്ലുവിളി നേരിടുന്നവരെ നേരത്തെ കണ്ടെത്തി അവർക്ക് ഏറ്റവും അനുയോജ്യമെന്ന് കരുതുന്ന സ്ഥലത്തു ചെന്ന് പരിചരിക്കുന്ന സംരംഭം ആണ്.
വയനാടിനെ ഒരു മോഡൽ ജില്ലയായി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിലവിൽ 9 ക്ലിനിക്കുകൾ ആരംഭിക്കുകയും സൈക്യാട്രിസ്റ്റിന്റെ സേവനം മുഴുവൻ സമയവും ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്, പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഡോക്ടറെ ഒരു സോഷ്യൽ വർക്കറും അനുഗമിക്കും.
പരിശീലനം ലഭിച്ച വളണ്ടിയർ എംപതിയുടെ ഒരു അവിഭാജ്യ ഘടകമാണ്. ആദ്യ ഘട്ട പരിശീലനം ലഭിച്ച നൂറോളം വളണ്ടിയേഴ്സ് വയനാട്ടിൽ തണലിനൊപ്പമുണ്ട്. [08/10, 12:10] shibubbc74: 1. മേപ്പാടി – 9947077091
2.60133063-9995518233
3. പിണങ്ങോട്- 9961569556
4. കാക്കവയൽ – 9446476611
5. സുൽത്താൻബത്തേരി – 9947775695
6. എടവക – 9562657843
7.606000 – 9745186189
8. പടിഞ്ഞാറത്തറ – 9446648056
9. തിരുനെല്ലി – 9048429771
എന്നീ കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് ബന്ധപ്പെടാം.
പത്രസമ്മേളനത്തിൽ തണൽ വയനാട് കോഡിനേറ്റർ സി.എച്ച്. സുബൈർ, സൈക്യാട്രിസ്റ്റ് ഡോ.ഫാത്തിമ മനാൽ, സാബു പി ആൻ്റണി, അബ്ദുൾ നാസർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അഗ്നിവീർ റിക്രൂട്ട്മെൻ്റ് റാലി: മാതൃകയായി രണ്ട് യുവാക്കൾ
Next post അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി യുവാവ് പോലീസ് പിടിയിലായി.
Close

Thank you for visiting Malayalanad.in