കൽപ്പറ്റ .. സിമൻ്റ് വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്ന് നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ സ്വതന്ത്ര സംഘടനയായ കൺസ്ട്രക്ഷൻ വർക്ക് സുപ്പർവൈസേഴ്സ് അസോസിയേഷൻ സി ഡബ്ല്യു എസ് എ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിർമ്മാണമേഖലയിൽ ഏറ്റവും പ്രധാനമായി ഉപയോഗിക്കുന്ന സിമന്റ്, കമ്പി ,മറ്റ് അസംസ്കൃതവസ്തുക്കൾ എന്നിവക്ക് വൻ വില വർദ്ധനാ വാണിപ്പോൾ. പ്രധാനമായും ഉപയോഗിക്കുന്ന സിമന്റ് വില സിമന്റ് കമ്പനികൾ അനധികൃതമായി ഒരു നിയന്ത്രണവുമില്ലാതെ 60 രൂപ മുതൽ 80 രൂപ വരെ വർധിപ്പിച്ചു . ഈ മേഖലയിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതത്തെ വരുമാനത്തെ യും ബാധിക്കുന്നതാണ് വിലവർദ്ധനവ്. ഇതിനെതിരെ സി ഡബ്ല്യു എസ് എ സംസ്ഥാന കമ്മിറ്റി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 10 – ന് വൈകുന്നേരം അഞ്ചുമണിക്ക് കേരളത്തിലെ എല്ലാ മേഖല അടിസ്ഥാനത്തിലും സായാഹ്ന പ്രതിഷേധ ധർണ്ണ നടത്തുവാൻ സംസ്ഥാന കമ്മിറ്റി ആഹ്വാനം നൽകി. വിലവർദ്ധനവിനെതിരെ സർക്കാർ ഉയർന്ന പ്രവർത്തിക്കുന്നില്ലങ്കിൽ ശക്തമായിത്തന്നെ സംഘടന സമരവുമായി മുന്നോട്ടുപോകുമെന്ന് സി. ഡബ്ല്യു .എസ്.എ. സംസ്ഥാന കമ്മിറ്റി തുടർ സമരപരിപാടികളുമായി മുന്നോട്ടു പോകുവാൻ ആലോചനയുണ്ടന്ന് ഇവർ പറഞ്ഞു.
ജില്ലാ പ്രസിഡന്റ്രാജേഷ് പുൽപള്ളി
സംസ്ഥാന കമ്മിറ്റി അംഗം കെ.വി ഹൈദ്രു, ജില്ലാ ട്രെഷറർ സുകുമാരൻ മീനങ്ങാടി, ജില്ലാ സെക്രട്ടറി സോജൻ പി സി ,
സംസ്ഥാന കമ്മിറ്റി അംഗം ജി ആർ സുബ്രഹ്മണ്യൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
. കൽപ്പറ്റ:വയനാട് കോഫി ഗ്രോവേർസ് അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2025 -27 വർഷത്തെ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് അനൂപ് പാലക്കുന്ന്, വൈസ് പ്രസിഡണ്ട് അലി ബ്രാൻ...
പൂഴിത്തോട് - പടിഞ്ഞാറത്തറ പാതയുടെ ഇൻവെസ്റ്റിഗേഷൻ നടപടികൾ വയനാട് ജില്ലയിൽ പൂർത്തിയാവുകയും, കോഴിക്കോട് ജില്ലയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി കഴിഞ്ഞ ജനുവരി മുതൽ ലഭ്യമാകാതെ...
. മീനങ്ങാടി: എഴുത്തുകാരും കലാകാരൻമാരും ദന്തഗോപുരങ്ങളിൽ കഴിയേണ്ടവരല്ലെന്നും,സമൂഹത്തിന്റെ അടിത്തട്ടിലുള്ള ശബ്ദമില്ലാത്ത മനുഷ്യരുടെ ശബ്ദമായി മാറേണ്ടവരാണെന്നും പ്രമുഖ ചലച്ചിത്ര നിരൂപകനും, എഴുത്തുകാരനുമായ ഒ.കെ ജോണി അഭിപ്രായപ്പെട്ടു. കുഞ്ചൻ നമ്പ്യാർക്കും...
തിരുവനന്തപുരം: ദേശീയ ആംബുലൻസ് പൈലറ്റ് ദിനത്തിന്റെ ഭാഗമായി 108 ആംബുലൻസ് സർവീസിൽ ജോലി ചെയ്യുന്ന ആംബുലൻസ് പൈലറ്റുമാരുടെ പ്രവർത്തനങ്ങളെ ആദരിച്ചുകൊണ്ട് കേക്ക് മുറിച്ച് ആഘോഷിച്ചു. കോട്ടയത്ത് ആർ.ടി,...
കണിയാമ്പറ്റ:സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ അപകടകരമായ നിലയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍ മരം മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം...