തുഷാരഗിരിയിൽ മലവെള്ളപാച്ചിലിൽ സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

താമരശ്ശേരി: ഇരുവഞ്ഞി പുഴയിലും ചാലിപ്പുഴയിലും മലവെള്ളപ്പാച്ചിൽ ഇരുവഞ്ഞിപ്പുഴയിൽ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ യുവാവിനെ നാട്ടുകാർ രക്ഷിച്ചു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. കോഴിക്കോട് സ്വദേശികളായ ആറംഗ സംഘത്തിലെ യുവാവാണ് വെള്ളം കുതിച്ചെത്തിയതിനെത്തുടർന്ന് പുഴയുടെ നടുവിൽ കുടുങ്ങിയത്. വെള്ളം ഉയർന്നതോടെ യുവാവ് വലിയ കല്ലിൽ കയറിക്കൂടി. വിവരം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ വടം എറിഞ്ഞുകൊടുത്ത് യുവാവിനെ വലിച്ചുകയറ്റി.
സന്ദർശകർ ഇറങ്ങാതിരിക്കാൻ പോലീസ് കെട്ടിയ വടമാണ് അടിയന്തരഘട്ടത്തിൽ യുവാവിനെ രക്ഷിക്കാൻ ഉപകരിച്ചത്. മലവെള്ളപ്പാച്ചിലിന് തൊട്ടുമുമ്പ് നാരങ്ങാത്തോട് വഴി പുഴകടന്ന രണ്ട് വിനോദസഞ്ചാരികളും പുഴയ്ക്കക്കരെ കുടുങ്ങി. ഒഴുക്കു കുറഞ്ഞപ്പോഴാണ് ഇവർ ഇക്കരെ എത്തിയത്.
പതങ്കയത്ത് സന്ദർശകർ ഇറങ്ങരുതെന്ന്‌ അധികൃതർ സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡ് ഇപ്പോൾ കാണാനില്ല. വനമേഖലയിൽ പെയ്യുന്ന ശക്തമായ മഴ പുഴയിൽ അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലിന് ഇടയാക്കുന്നുണ്ട്. പ്രദേശത്തെക്കുറിച്ച് അറിയാതെ എത്തുന്ന വിനോദസഞ്ചാരികൾ അപകടത്തിൽ കുടുങ്ങുന്നത് പതിവാണ്. ഇന്നലെ തുഷാരഗിരി വെള്ളച്ചാട്ടത്തിലും മഴവെള്ളപ്പാച്ചിലുണ്ടായി. തലനാരിഴക്കാണ് സഞ്ചാരികൾ രക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്കൂൾ വിനോദയാത്ര രാത്രിയിൽ പാടില്ല: മാർഗ്ഗ നിർദ്ദേശവുമായി വിദ്യഭ്യാസ മന്ത്രി
Next post മക്ക ബസ് സർവീസ്: 12 റൂട്ടുകളിലായി 200 ലധികം ബസുകൾ :ഒരുക്കങ്ങൾ പൂർത്തിയായി.
Close

Thank you for visiting Malayalanad.in