സ്കൂൾ വിനോദയാത്ര രാത്രിയിൽ പാടില്ല: മാർഗ്ഗ നിർദ്ദേശവുമായി വിദ്യഭ്യാസ മന്ത്രി

.
തിരുവനന്തപുരം: സ്കൂളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ രാത്രി യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശം സംസ്ഥാനത്തെ എല്ലാ സ്കൂളുകളും നിർബന്ധമായും പാലിക്കണമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി.
രാത്രി 9 മണി മുതൽ രാവിലെ 6 വരെയാണ് യാത്ര പാടില്ലെന്ന് നിഷ്കർഷിച്ചിരിക്കുന്നത്. കേരള ടൂറിസം വകുപ്പ് അംഗീകാരം നൽകിയ ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിൽ ഉള്ള വാഹനങ്ങൾ മാത്രമേ പഠന യാത്രകൾക്ക് ഉപയോഗിക്കാവൂ എന്ന് നേരത്തെ തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്. 2020 മാർച്ച് 2 ലെ ഉത്തരവിലൂടെ കൂടുതൽ സമഗ്രമായ നിർദ്ദേശങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ യാത്രകളുടെയും പൂർണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാർക്കാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പഠനയാത്രകൾ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. യാത്രയുടെ സമഗ്ര വിവരങ്ങളെക്കുറിച്ച് പ്രധാന അധ്യാപകന് കൃത്യമായ ബോധ്യമുണ്ടാവണം. വിദ്യാർഥികൾക്കും ഇത് സംബന്ധിച്ച് മുൻകൂട്ടി അറിവ് നൽകണം.
അപകടകരമായ സ്ഥലങ്ങളിൽ യാത്ര പോകരുത്. അധ്യാപകരും കുട്ടികളും വാഹന ജീവനക്കാരും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാനുള്ള അവസരങ്ങൾ ഇല്ലാതാക്കണം. സഞ്ചരിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിക്കണമെന്നും മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

Previous post സിമന്റ് വാങ്ങുന്നതില്‍ നിന്ന് വിട്ടു നില്‍ക്കും: സി ഡബ്ലിയു എസ് എ
Next post തുഷാരഗിരിയിൽ മലവെള്ളപാച്ചിലിൽ സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
Close

Thank you for visiting Malayalanad.in