മലപ്പുറം :സിമന്റിന്റെ അടിക്കടിയുള്ള വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 10 ന് മേഖലാ തലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും അന്നേ ദിവസം സിമന്റ് വാങ്ങുന്നതില്‍ നിന്ന് വിട്ടു നില്‍ക്കാനും കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ആന്റ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന് ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. കൊവിഡിന്റെ ആരംഭ കാലത്ത് 360 മുതല്‍ 380 രൂപ വരെ ചാക്കിന് വിലയുണ്ടായിരുന്ന സിമന്റിന് ഇന്ന് 470 മുതല്‍ 490 വരെ വില ഈടാക്കുന്നു.കൊവിഡിന് ശേഷമുള്ള മൂന്നാമത്തെ വില വര്‍ദ്ധനവാണ് കമ്പനികള്‍ ഇപ്പോള്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. കൊവിഡിന് ശേഷം നിര്‍മ്മാണ മേഖല പ്രതിസന്ധിയില്‍നിന്ന് കര കയറാനുള്ള ശ്രമത്തിനിടെയാണ് കമ്പനികള്‍ സിമന്റിന് വീണ്ടും വിലകൂട്ടിയത്. പൂഴ്ത്തി വെയ്പ്പും കരിഞ്ചന്തയും നട്ത്തി സിമന്റ് ഡീലര്‍മാരും നിര്‍മ്മാതാക്കളും ജനങ്ങളെ പിഴിയുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.ഇതിനെതിരെ മുഖ്യമന്ത്രിക്കും മറ്റ് അധികൃതര്‍ക്കും അസോസിയേഷന് പരാതി നല്‍കും. ജില്ലാ പ്രസിഡന്റ് ബാവ പാറോളി അധ്യക്ഷത വഹിച്ചു.സെക്രട്ടറി സി കെ ശശി, പി കെ ഇംത്യാസ് എന്നിവര്‍ സംസാരിച്ചു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...