ബത്തേരി: മുത്തങ്ങ എക്സൈസ് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കേരള ആർ.ടി സി. ബസ്സിൽ വെച്ച് 50 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് കോഴിക്കോട് ചാത്തമംഗലം മലയമ്മ പുളിച്ചോച്ചാലിൽ വീട്ടിൽ മുഹമ്മദ് അഫീഫ് പി.സി( 22) എന്നയാളെ എൻ.ഡി.പി. എസ്. നിയമ പ്രകാരം അറസ്റ്റ് ചെയ്തു. പരിശോധനയ്ക്ക് എക്സൈസ് ഇൻസ്പെക്ടർ ജോസഫ് പി.എ പ്രിവൻ്റീവ് ഓഫീസർമാരായ ഷിജു എം.സി, അബ്ദുൽസലിം, സിവിൽ എക്സൈസ് ഓഫീസർമാരായ ഷഫീഖ്, അമൽ തോമസ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ അഖില, അനിത എന്നിവർ എന്നിവർ പങ്കെടുത്തു.