മിന്നൽ പ്രളയം; എട്ട് പേർ മുങ്ങിമരിച്ചു

പശ്ചിമ ബംഗാളിൽ വിഗ്രഹ നിമഞ്ജനത്തിനിടെയുണ്ടായ മിന്നൽ പ്രളയത്തിൽ എട്ട് പേർ മുങ്ങിമരിച്ചു. ജയ്പയ്ഗുരി ജില്ലയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ദുർഗാപൂജയുടെ ഭാഗമായി നടത്തിയ വിഗ്രഹനിമഞ്ജനത്തിനിടെയാണ് മിന്നൽപ്രളയമുണ്ടായത്.
ഒഴുക്കിൽപ്പെട്ട് നിരവധി പേരെ കാണാതായി. മരിച്ചവരിൽ നാല് പേർ സ്ത്രീകളാണ്. നൂറുകണക്കിനാളുകളാണ് നദിക്കരയിൽ ചടങ്ങിൽ പങ്കെടുത്തിരുന്നത്. ഇതിനിടെ നദിയിൽ വെള്ളം പൊടുന്നനെ ഉയരുകയും കുത്തൊഴുക്ക് സംഭവിക്കുകയുമായിരുന്നു. അമ്പതോളം പേരെ രക്ഷപ്പെടുത്തിയെന്നും ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ടെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വടക്കഞ്ചേരി വാഹനാപകടം; മരണം 9 ആയി.
Next post മെഡിക്കൽ കോളേജ് വിഷയത്തിൽ കേരള കോൺഗ്രസ് ജേക്കബിന് ഓന്തിന്റെ സ്വഭാവമെന്ന് കർമ്മസമിതി
Close

Thank you for visiting Malayalanad.in