വടക്കഞ്ചേരി വാഹനാപകടം; മരണം 9 ആയി.

പാലക്കാട്: വടക്കാൻഞ്ചേരി ബസ്സപകടത്തിൽ മരണം 9 ആയി. ദേശീയപാതയിൽ വടക്കഞ്ചേരിയിൽ ഇന്നലെ അർദ്ധരാത്രിയുണ്ടാക്ക വൻ വാഹനാപകടത്തിൽ ഒമ്പത് പേർ മരിച്ചതായാണ് ഒടുവിലത്തെ വിവരം. കെ.എസ്.ആര്‍.ടി.സി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. എറണാകുളത്തെ മാർ ബസേലിയോസ് സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. 43 വിദ്യാർഥികളും അഞ്ച് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം . ഊട്ടിയിലേക്ക് തിരിച്ചതായിരുന്നു വിനോദയാത്ര സംഘം.

Leave a Reply

Your email address will not be published. Required fields are marked *