ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തില്‍ മോഹിനിയാട്ട കച്ചേരി അരങ്ങേറി

മലപ്പുറം:നവമി മഹോത്സവത്തോടനുബന്ധിച്ച് തിരൂര്‍ ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തില്‍ മോഹിനിയാട്ട കച്ചേരി അരങ്ങേറി. ഗീതു, ഗോപിക, ആര്‍ദ്ര, ദേവിക, തന്മയ , റിതുലക്ഷ്മി എന്നിവരാണ് നൃത്ത പരിപാടി അവതരിപ്പിച്ചത്. തിലങ്ക്,ശൗരാഷ്ട്ര,ചെഞ്ചുരുട്ടി,യദുകുല കാമ്പോജി, കേധാരഗൗള എന്നീ രാഗങ്ങളിലായിരുന്നു കീര്‍ത്തനങ്ങള്‍ ആലപിച്ചത്.പ്രമോദ് തൃപ്പനച്ചിയുടെതായിരുന്നു നൃത്തസംവിധാനം. ജയേഷ് തൃപ്പനച്ചിയുടെ വായ്പാട്ടും കലാമണ്ഡലം സുബീഷിന്റെ മൃദംഗവും രാജേഷ് പാലക്കാടിന്റെ ഓടക്കുഴലും കച്ചേരിയെ മധുരതരമാക്കി. ത്രിനേത്ര അക്കാദമി യാണ് ഈ പരിപാടി സംഘടിപ്പിച്ചത്
,

Leave a Reply

Your email address will not be published. Required fields are marked *

Previous post ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണത്തില്‍ റസിഡന്‍സ് അസോസിയേഷനുകള്‍ മുന്‍കൈ എടുക്കണം : സംഘമിത്രം
Next post വടക്കഞ്ചേരി വാഹനാപകടം; മരണം 9 ആയി.
Close

Thank you for visiting Malayalanad.in