കായിക നേട്ടത്തിൽ കുതിച്ചു നീലഗിരി കോളേജ്

നീലഗിരി കോളേജ് വളരുന്നതോടെപ്പം ഉയർന്നു വരുന്ന മറ്റൊരു പ്രവർത്തനമേഘലയാണ് നീലഗിരി കോളേജ് കായിക വിഭാഗം സ്പോർട്ട്സ് അക്കാദമി. കഴിഞ്ഞ വർഷങ്ങളിൽ നടന്ന അക്കാദമിയുടെ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടവയാണ്. തമിഴ്നാട് ഫുട്ബോൾ അസോസിയേഷൻ നടത്തിയ ഫുട്ബോൾ ലീഗ് മത്സരത്തിൽ C ഡിവിഷനിൽ നിന്നും B ഡിവിഷനിൽ വിജയിച്ച മത്സര വിജയികളെ ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ നേരിട്ട് വന്ന് അനുമോദിക്കുകയും മനേജിംങ്ങ് ഡയറക്ടർ റാഷിദ് ഗസ്സാലി പങ്കെടുക്കുകയും ചെയ്തു.അന്നേ ദിവസം തന്നെ കഴിഞ്ഞ സീസണിൽ നാം കണ്ട ഏറ്റവും വലിയ ടൂർണ്ണമെൻ്റയാ ഇൻ്റർനാഷണൽ കപ്പിൻ്റെ കണക്ക് അവതരണവും ചർച്ചയും ,ഭക്ഷണവും കൂടി ക്രമീകരിച്ചിരുന്നു. ടൂർണ്ണമെൻ്റിൽ സഹകരിച്ച സ്പോൺസേസും യോഗത്തിൽ പങ്കെടുത്തു. പ്രിൻസിപ്പാൾ ഡോ. സെൻ ന്തിൽകുമാർ, ക്യാമ്പസ് മാനേജർ ഉമ്മർ പി.എം കായിക വിഭാഗം മേധാവി സരിൽ വർഗീസ്, ചിഫ് കോച്ച് സി.എ. സത്യൻ .അസോസിയേഷൻ സെക്രട്ടറി മോഹന മുരളി, പ്രസിഡണ്ട് മണി വി. എന്നിവർ പങ്കെടുത്ത് ഫുട്ബോൾ വിജയികൾക്ക് ട്രാഫികൾ സമ്മാനിച്ചു. ചേരങ്കോട് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്ര ബോസ്, ഹനീഫ മാസ്റ്റർ എന്നിവർ സംസാരിച്ചു, സന്തോഷ് ട്രാഫി മത്സരങ്ങൾക്ക് വേധി ഒരുക്കുവാൻ ഒരുങ്ങുകയാണ് തമിഴ്നാട് ഫുട്ബോൾ അസോസിയേഷൻ.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് മെഡിക്കൽ കോളേജ് കർമ്മസമിതിക്ക് വിശ്വാസ്യതയില്ലന്ന് കേരളാ കോൺഗ്രസ് ജേക്കബ്ബ്
Next post പോലീസിനെ ആക്രമിച്ച പ്രതിയെ റിമാന്റ് ചെയ്തു.
Close

Thank you for visiting Malayalanad.in