ഗുരുവായൂർ ക്ഷേത്രത്തിൽ മോഷണത്തിനിടെ വയനാട് സ്വദേശിനി പിടിയിലായി.

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ വയനാട് സ്വദേശിനിയായ യു​വ​തി അ​റ​സ്റ്റി​ൽ. മേ​പ്പാ​ടി മൂ​പ്പൈനാ​ട് താ​ഴെ അ​ര​പ്പ​റ്റ രേ​ണു​ക​യെന്ന ഹ​സീ​ന-(40)യാണ് അ​റ​സ്റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ ക്ഷേ​ത്ര​ത്തി​ന​ക​ത്താ​ണ് സം​ഭ​വം. ദ​ർ​ശ​ന​ത്തി​നെ​ത്തി​യ പാ​ല​ക്കാ​ട് പെ​രു​വ​മ്പ് ചോ​റ​ക്കോ​ട് വീ​ട്ടി​ൽ ഓ​മ​ന​യു​ടെ ഹാ​ന്റ് ബാ​ഗി​ൽ നി​ന്നു മോ​ഷ​ണം ന​ട​ത്തു​മ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്.പൊ​ലീ​സ് പി​ടി​കൂ​ടി​യ​പ്പോ​ൾ പ്ര​തി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ൽ​സ തേ​ടി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ഡി​സ്ചാ​ർ​ജ്ജ് ആ​യ​പ്പോ​ഴാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.പ്ര​തി​യി​ൽ നി​ന്നു മൂ​ന്ന് പ​ഴ്സു​ക​ളും 13,244 രൂ​പ​യും പി​ടി​ച്ചെ​ടു​ത്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. എ​സ്.​ഐ​മാ​രാ​യ ഐ.​എ​സ്. ബാ​ല​ച​ന്ദ്ര​ൻ, സി.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ, എ.​എ​സ്.​ഐ സി. ​ജി​ജോ ജോ​ൺ, വ​നി​ത സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ എം.​എ​സ്. ഷീ​ജ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്

Leave a Reply

Your email address will not be published. Required fields are marked *

Previous post കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരണപ്പെട്ട മാധവന്റെ കുടുംബത്തിന് ധനസഹായം നല്‍കണം:അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ
Next post വയനാട് മെഡിക്കൽ കോളേജ് കർമ്മസമിതിക്ക് വിശ്വാസ്യതയില്ലന്ന് കേരളാ കോൺഗ്രസ് ജേക്കബ്ബ്
Close

Thank you for visiting Malayalanad.in