അടൂരിൽ വാഹനാപകടത്തിൽ 19 കാരന് ദാരുണാദ്യം

. അടൂർ കെ പി റോഡിൽ ലൈഫ് ലൈൻ ഹോസ്പിറ്റലിന് സമീപംഅല്പം മുമ്പ് നടന്ന അപകടത്തിൽ കുരമ്പാല സൗത്ത് തച്ചനം കോട്ട് മേലേതിൽ ബിനിൽ വർഗ്ഗീസ് മരണപ്പെട്ടു. ബിനിൽ സഞ്ചരിച്ച വാഹനത്തിൽഓട്ടോറിക്ഷ തട്ടുകയും നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും ബിനിൽ സിമന്റുമായി വന്ന ലോറിക്കടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ബിനിൽലോറിയുടെ ടയറിനടിയിൽ പെടുകയും 50 മീറ്ററോളം മുമ്പോട്ട് നീങ്ങിയാണ് ലോറി നിന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ബിനിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു . ലൈഫ് ലൈൻ ഹോസ്പിറ്റലിലെ റോഡ് കയ്യേറിയുള്ള അനധികൃത പാർക്കിംഗ് ആണ് ഇത്തരത്തിലുള്ള അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ ഉന്നയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രാദേശിക ഭരണനിർവഹണം;ജുനൈദ് കൈപ്പാണി മോഡൽ ശ്രദ്ധേയമാവുന്നു
Next post കളിച്ചും ചിരിച്ചും വയോജന ദിനം: ബലൂൺ പറത്തി ആഘോഷം.
Close

Thank you for visiting Malayalanad.in